തിരുവനന്തപുരം :ദീപ്തി മേരി വര്‍ഗീസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാകുമെന്ന് സൂചന.കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനിയാണ് ദീപ്തിയെന്ന് സൂചന.അതിനാൽ തന്നെ ദീപ്തിക്കാണ് മുൻതൂക്കം . മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഒരാഴ്ചക്കുള്ളില്‍ തിരഞ്ഞെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ . ദീപ്തി മേരി വര്‍ഗീസിനുപുറമെ , ആശാ സനല്‍, ഫാത്വിമ റോസ്ന എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ശ്രീകുമാരി രാമചന്ദ്രന്, ജെബി മേത്തര്‍ എന്നിവരും പരിഗണനയിലുണ്ട്. ലതികാ സുഭാഷ് രാജിവച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.