മാണിയുടെ മാനം കുറഞ്ഞു -തുകയും നഷ്ടപരിഹാരത്തുക 10 കോടി വേണ്ട; 20 ലക്ഷം മതിയെന്ന് മാണി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ട്  കേരള കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി. നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നും വ്യക്തമാക്കുന്ന അപേക്ഷ മാണിയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പത്ത് കോടു രൂപ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നഷ്ടപരിഹാരം 20 ലക്ഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സബ്കോടതിയില്‍ ഹര്‍ജി നല്‍കിയത്.തനിക്ക് പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും 20 ലക്ഷം രൂപയായി പരിമിതപ്പെടുത്തുകയാണെന്ന് മാണി ഹര്‍ജിയില്‍ പറയുന്നു. തുക കുറയ്ക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും മാണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല.

Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും! 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി ഫീസായി 15 ലക്ഷംരൂപ കെട്ടിവെക്കുന്നതിൽ ന്ന് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് മാണിയുടെ നീക്കം. അതേസമയം,  ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലസ് കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സ് കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് നവംബര്‍ 30ലേക്ക് മാറ്റിവെച്ചു.ബാര്‍കോഴ വിവാദം കത്തി നിന്ന സമയത്താണ് ബിജു രമേശിനെതിരെ കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

 

Top