ഡല്‍ഹി: അടിമുടി മാറാനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാന്‍ കേന്ദ്ര തീരുമാനം. ഒന്‍പതിനായിരത്തിലധികം കോടിയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. രണ്ട് റെജിമെന്റുകളിലേക്ക് ആകാശ് മിസൈല്‍ സിസ്റ്റങ്ങളടക്കം 9,100 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയുടെ തീരുമാനത്തിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) അംഗീകാരം നല്‍കി.
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷനായ സമിതിയാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. ആകാശ് മിസൈലിന്റെ ഏറ്റവും പുതിയ ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇവയ്ക്കൊപ്പം ടി90 ടാങ്കുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള തീരുമാനത്തിനും അംഗീകാരമുണ്ട്. ഇതിന്റെ രൂപകല്‍പ്പനയും മറ്റും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) കീഴിലാണ്. ഇതിന്റെ വിദേശ നിര്‍മിത ഉപകരണങ്ങളുടെ പരിശോധനയും ഡി.ആര്‍.ഡി.ഒ തന്നെ നിര്‍വഹിക്കും.