വിസ വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ കേസില്‍ പ്രതി പിടിയില്‍

കൂടല്‍: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുപേരില്‍ നിന്നായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂര്‍ പൊഴിയൂര്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളിന് സമീപം ലൂര്‍ദ് കോട്ടേജില്‍ സുനില്‍ നെറ്റോ(53)യാണ് അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന കോട്ടയം പുതുപ്പള്ളി എസ്.കെ.എം. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രില്‍ 17നാണ് കേസിന് ആസ്പദമായ സംഭവം. അതിരുങ്കല്‍ എലിക്കോട് സതീഷ് ഭവനം വീട്ടില്‍ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മൂന്നിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദുബായില്‍ ജോലിക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തശേഷം, പരാതിക്കാരന്റെയും നാല് സുഹൃത്തുക്കളുടെയും കൈയില്‍ നിന്നും 30,000 വീതം ഒന്നര ലക്ഷം രൂപ െകെവശപ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിസയോ വാങ്ങിയ പണമോ നല്‍കാതിരുന്നപ്പോള്‍ പലതവണ പരാതിക്കാരനും സുഹൃത്തുക്കളും ഇയാളെ സമീപിച്ചിരുന്നു. ഒരു ഫലവും ഇല്ലാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം മൊെബെല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചതിനെത്തുടര്‍ന്ന് പ്രതിയെ താമസസ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ ദ്വിജേഷ്, എ.എസ്.ഐ ഗണേഷ് കുമാര്‍, സി.പി.ഒ. സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top