
ഡൽഹിയിൽ പൊതുനിരത്തിൽ മൂത്രമൊഴിച്ചയാളെ അടിച്ചുകൊന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഹാർഷ് വിഹാറിലായിരുന്നു സംഭവം. സന്ദീപ് എന്നയാളാണ് കൊല്ലപ്പെട്ടത്. റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ചാണ് സന്ദീപിനെ പ്രതികൾ മർദിച്ചത്. വടികൊണ്ടും കല്ല് ഉപയോഗിച്ചും ഇവർ ആക്രമിച്ചു. നിസാരതർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സന്ദീപും പ്രതികളും പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സന്ദീപുമായി പ്രതികൾ മൂന്നുപേരും വീണ്ടും വാക്കുതർക്കമുണ്ടായി. വാക്കുതർക്കം ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. കൊലപാതക കുറ്റം ചുമത്തി പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.