ഡല്‍ഹി തിരഞ്ഞടുപ്പ് ഫലം ഏകദേശം വന്ന് കഴിഞ്ഞു… 63 സീറ്റുമായി എ.എ.പി ഡല്‍ഹി പിടിച്ചുകഴിഞ്ഞു…. പക്ഷെ ആരും ഓര്‍ക്കാതെ പോയ ഒരു ആളുണ്ട്.. വേറെ ആരുമല്ല.. നമ്മളുടെ അമിത്ഷാ എന്ന ബി.ജെ.പി യുടെ ചാണക്യന്… എല്ലാവരും അമിത് ഷാ തോറ്റുപോയി എന്ന് പറഞ്ഞു ചിരിക്കുമ്പോള്‍ അങ്ങേര് സുഖമായി മനസ്സില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നുണ്ടാകും… എന്താ എന്ന് അല്ലെ… ഈ തിരഞ്ഞെടപ്പില്‍ ശരിക്കും ജയിച്ചത് അമിത് ഷാ എന്ന ചാണക്യന് തന്നെയാണ്… എങ്ങനെ എന്ന് അല്ലെ ? പറയാം…
ആദ്യം ഇലക്ഷന് കമ്മീഷനെ വെച്ച് പോള്‍ ചെയ്ത വോട്ടിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാതെ ഇരിക്കുക… പിന്നീട് വോട്ടിംഗ് മെഷീന് അടിച്ചുമാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കൈയോടെ പിടിക്കുന്നു…. പിന്നാലെ വോട്ടിംഗ് മെഷീന് തിരിമറിയുണ്ട് എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നു…. അഹ് അഹ്… എന്ത് നല്ല ആചാരങ്ങള്‍ അല്ലെ…. ഇനിയുമുണ്ട്.. പിന്നീട് തിരഞ്ഞടുപ്പ് ഫലം വരുന്നു, വെറും 7 സീറ്റില്‍ ബി.ജെ.പി ഒതുങ്ങുന്നു… പക്ഷെ പുലി പിന്നോട്ട് പോകുന്നത് ഒളിക്കാനല്ല മറിച്ചൂ മുന്നോട്ടു കുതിക്കാന്‍ ആണ് എന്ന് നമ്മള് ഓര്‍ത്താല്‍ നല്ലത്….