
ന്യൂഡല്‍ഹി: ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനം തടഞ്ഞു. ഒമാന്‍ എയറിന്റെ ഡല്‍ഹി- മസ്‌കറ്റ് വിമാന സര്‍വീസിന്റെ കോ പൈലറ്റിനെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ( സി പി എല്‍) ഇല്ലാത്തതിനെ തുടര്‍ന്ന് ഏവിയേഷന്‍ അധികൃതര്‍ പിടികൂടിയത്. യാത്രക്കാരെല്ലാം വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് സംഭവം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി ജി സി എ) സംഘം നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു പൈലറ്റിന്റെ കൈവശം ലൈസന്‍സില്ലെന്ന കാര്യം കണ്ടെത്തിയത്. ഇതോടെ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഒമാന്‍ എയര്‍ ഡല്‍ഹിയിലേക്ക് ഫാക്‌സ് ചെയ്തു. ഇതിനു ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ അധികൃതര്‍ അനുവാദം നല്‍കിയത്.സംഭവത്തെ തുടര്‍ന്ന് രണ്ടുമണിക്കൂര്‍ വൈകിയാണ് വിമാനം പറന്നുയര്‍ന്നത്.