വിമാനം പറത്തുന്നതിനിടെ ഉറങ്ങുന്ന വീഡിയോ പുറത്ത്; പൈലറ്റിന് കടുത്ത ശിക്ഷ

വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ ഉറങ്ങിയ പൈലറ്റിന് കടുത്ത ശിക്ഷ. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം നടന്നത്. കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റ് ഇതിന്റെ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വൈറലാവുകയും എയര്‍ലൈന്‍ അധികൃതര്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്തു. ചൈന എയര്‍ലൈന്‍സ് തായ്‌വാന്‍സ് നാഷനല്‍ കരിയറിലെ വെംങ് ജിയാക്വി എന്ന പൈലറ്റാണ് ഗുരുതരമായ തെറ്റ് ചെയ്തത്. വിമാനം പറത്തുന്നതില്‍ ഇരുപതു വര്‍ഷത്തോളം പരിചയസമ്പത്ത് ഇയാള്‍ക്കുണ്ട്. ഉറക്കം തൂങ്ങി തല ആടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ എന്നാണ് എടുത്തതെന്നു വ്യക്തമല്ല. തായ്‌വാനീസ് ടിവി നെറ്റ്‌വര്‍ക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. വീഡിയോ പുറത്തായതോടെ പൈലറ്റ് സ്വമേധയാ കുറ്റമേറ്റു പറഞ്ഞതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. വിമാന യാത്രാ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ചൈന എയര്‍ലൈന്‍സ്.

Top