തോക്കിന് മുന്നില്‍ ഭീതിയോടെ ഡല്‍ഹി; എപ്പോള്‍ വേണമെങ്കിലും വെടിയേറ്റ് മരിക്കാം; മൂന്ന് ദിവസത്തിനിടെ അഞ്ച് കൊലപാതകങ്ങള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു വീണ്ടും അരുംകൊല. ഭര്‍ത്താവിനും ഒരു വയസ്സുള്ള മകനുമൊത്തു ഗുരുദ്വാരയില്‍നിന്നു തിരിച്ചുവരുന്ന വഴി പ്രിയ മേത്തയെന്ന യുവതിയെ അക്രമികള്‍ വെടിവച്ചു കൊന്നു. മൂന്നു ദിവസത്തിനിടെ അഞ്ചാമത്തെ കൊലപാതകമാണു ഷാലിമാര്‍ ബാഗില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായത്. ഷാലിമാര്‍ ബാഗ്, കൃഷ്ണ നഗര്‍, ന്യൂ ഉസ്മാന്‍പുര്‍ എന്നിവിടങ്ങളില്‍നിന്നു വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

നിര്‍ഭയ കൂട്ട ബലാത്സംഗ സംഭവത്തിന് പിന്നാലെ കൂട്ട ബലാത്സംഗ സംഭവങ്ങള്‍ പതിവായി മാറുന്ന ഡല്‍ഹിയില്‍ പുതിയ ഭീതി പരത്തിയാണ് പിന്നിലൂടെ കാറില്‍ വന്ന് വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ ഏറുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ പോകുമ്പോള്‍ വെടിയേറ്റുമരിച്ച് പ്രിയാമേത്ത എന്ന യുവതി മരിച്ചതാണ് ഏറ്റവും പുതിയ സംഭവം. വ്യാഴാഴ്ച വൈകിട്ട് ഷാലിമാര്‍ ബാഗില്‍ നടന്ന സംഭവം ഈ നിരയില്‍ മൂന്ന് ദിവസത്തിനിടെ അഞ്ചാമത്തെ സംഭവമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുദ്വാരയില്‍ നിന്നും കാറില്‍ തിരിച്ചുവരുമ്പോള്‍ മറ്റൊരു കാര്‍ ഇവരുടെ കാറിനെ മറികടന്നു കയറുകയും ഭര്‍ത്താവ് പങ്ക് മേത്തയ്ക്കെതിരേ വെടി ഉതിര്‍ക്കുകയും ആയിരുന്നു. എന്നാല്‍ വെടിയേറ്റത് പ്രിയയ്ക്കും. പങ്കജും കുഞ്ഞും രക്ഷപ്പെട്ടു. പരിക്കേറ്റ പ്രിയയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ദിവസത്തിനിടയില്‍ ഡല്‍ഹിയിലെ അഞ്ചാമത്തെ സംഭവമായി മാറിയിരിക്കുകയാണ് ഇത്. നേരത്തേ ന്യൂ ഉസ്മാന്‍പൂരിലും കൃഷ്ണാനഗറിലും ബൈക്കിലെത്തിയ അജ്ഞാതര്‍ രണ്ടു പേരെ വെടിവെച്ചു കൊന്നിരുന്നു.

ന്യൂ ഉസ്മാന്‍പൂരില്‍ രോഹിത്പാല്‍ എന്ന 29 കാരനാണ് വെടിയേറ്റത്. അനേകം കേസുകളില്‍ പെട്ടിട്ടുള്ള ഇയാളുടെ തലയ്ക്കും വയറ്റിലുമായിരുന്നു വെടി കൊണ്ടത്. കൃഷ്ണാനഏറഇ 41 കാരനായ ജാഫറിനാണ് വെടിയേറ്റത്. തന്റെ ആക്രിക്കടയ്ക്ക് സമീപത്തുവെച്ചായിരുന്നു ജാഫറിന് വെടിയേറ്റത്. വെടയേറ്റ പ്രിയയ്ക്ക് ചികിത്സ കിട്ടാനും വൈകി. പോലീസ് എത്തിയിട്ട് ചികിത്സ നടത്താമെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ എടുത്തത്. തങ്ങളുടെ അധികാരപരിധിയല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസെടുക്കാനും വൈകി. കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top