ദില്ലിയിലെ ദേശീയ മ്യൂസിയത്തില്‍ വന്‍തീപിടുത്തം; കെട്ടിടം കത്തിനശിച്ചു

delhi-fire

ദില്ലി: കൊല്ലം പരവൂര്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ ഇന്ത്യയെ വിറപ്പിച്ച് ദില്ലിയില്‍ വന്‍ തീപിടുത്തം. ദില്ലിയിലെ ദേശീയ മ്യൂസിയത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ 1.45ഓടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായതു കൊണ്ടും പുലര്‍ച്ചെ ആയതു കൊണ്ടും വന്‍ ദുരന്തമാണ് ഒഴിവായത്.

മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു. 37 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കുന്നത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടത്തിന് ഏറ്റവും മുകളിലുള്ള ഫിക്കി ഓഡിറ്റോറിയത്തില്‍ പടര്‍ന്ന തീ പിന്നീട് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാസേന ക്യാംപ് ചെയ്യുകയാണ്. എങ്ങനെയാണ് തീപിടിച്ചതെന്നുള്ളത് വ്യക്തമല്ല.

Top