ദില്ലി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്ത് വരുന്നത് ജൂണ്‍ 30 നായിരുന്നു. കൂട്ട് മോക്ഷപ്രാപ്തിക്കുവേണ്ടി ഒരുമിച്ചു ആത്മഹത്യ ചെയ്തതാണെന്നതിനെ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പോലീസിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ആത്മഹത്യചെയ്താല്‍ കൂടുതല്‍ കരുത്തരായി പുനര്‍ജനിക്കുമെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. കുടുംബത്തിലെ ഒരംഗമായ ലളിത് ഭാട്ടിയയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടായിരുന്നു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്. ആദ്യം കുടുംബാഗങ്ങള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നെങ്കിലും കൂട്ട ആത്മഹത്യ എന്നതിന് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജൂണ്‍ 30 നും രാവിലെയായിരുന്നു ദില്ലിയിലെ ബുറാരിയിലെ വീട്ടില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി മുതല്‍ 12 വയസ്സുള്ള ശിവം എന്ന പെണ്‍കുട്ടിവരേയുള്ള 11 അംഗങ്ങളെ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തിലെ 11 പേരുടെയും മനോനിലയില്‍ പേലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. കുടുംബത്തില്‍ ഉള്ളവര്‍ക്ക് മതിഭ്രമം ഉണ്ടായിരുന്നോ എന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്. കുടുംബാഗങ്ങളില്‍ പങ്കാളിത്ത മതിഭ്രമം എന്ന അവസ്ഥ ഉണ്ടായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. 45 കാരനായ ലളിത് ഭാട്ടിയയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പോലീസിന് മനസിലാക്കാന്‍ സാധിച്ചത്.
വീട്ടില്‍ നിന്നും കണ്ടെത്തിയ ഇയാളുടെ ഡയറിക്കുറുപ്പിലെ ചില വരികളാണ് ഈ സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. 10 വര്‍ഷം മുന്‍പ് മരിച്ച് പോയ പിതാവുമായി തനിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും പിതാവ് പറയുന്നത് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ഡയറിക്കുറുപ്പുകള്‍. മരണത്തില്‍ പുറത്ത് നിന്നുള്ളവരുടെ പങ്കിനെക്കുറിച്ച് കുടുംബം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളക്കളഞ്ഞ് കൊണ്ടാണ് പോലീസ് അന്വേഷണം ഇ്‌പ്പോള്‍ പുരോഗമിക്കുന്നത്. ലളിത് ഭാട്ടിയയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് ലഭിച്ച് സൂചനകളുടേയും ഇന്നലെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പോലീസ് പുറമേ നിന്നുള്ളവരുടെ പങ്കിനെ തള്ളിക്കളയുന്നത്.
ആത്മഹത്യക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ഒരു ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നു. രാത്രി പത്ത് മണിയോടെ ഇവരുടെ വീടിന് മുന്നിലെ ഒരു കടയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
രണ്ട് സ്ത്രീകള്‍ സ്റ്റൂളുമായി നടന്ന് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബത്തിലെ ഇളയ മരുകളാണ് ആ സത്രീകളില്‍ ഒരാള്‍. ആത്മഹത്യ ചെയ്യാനായി ഉപയോഗിച്ച അഞ്ച് സ്റ്റൂളുകളുമായാണ് മരുമകള്‍ വീട്ടിലേക്ക് പോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കൈകള്‍ കെട്ടിവരിഞ്ഞിരിക്കുന്ന കമ്പിവയറുകള്‍ വീടിന് താഴെയുള്ള ഫര്‍ണിച്ചര്‍ കടയില്‍ നിന്ന് വീട്ടിലേക്ക് എത്തിച്ചത് ധ്രുവ്, ശിവം എന്നീ കുട്ടികളാണ്. പത്തേകാലോട് കൂടിയാണ് കുട്ടികള്‍ വീട്ടിലേക്ക് കയറി പോവുന്നതാണെന്നാ ദൃശ്യങ്ങളിലുള്ളത്. അടുത്തതായി വീട്ടിലേക്ക് വരുന്നത് അടുത്തുള്ള ഒരു ബേക്കറി ജീവനക്കാരനാണ്. പത്തേമുക്കാലോട് കൂടിയാണ് ബേക്കറി ജീവനക്കാരന്‍ വീട്ടിലെത്തുന്നത്. കുടുംബാംഗങ്ങള്‍ ഓര്‍ഡര്‍ ചെയ്ത 20 റൊട്ടികളുമായിട്ടായിരുന്നു ബേക്കറി ജീവനക്കാരന്‍ വീട്ടിലെത്തിയത്.
റൊട്ടിയുമായി എത്തിയ ജീവനക്കാരന്‍ പോയതിന് ശേഷം 10.57 ന് നാരായണി ദേവിയുടെ മകന്‍ ഭവനേഷ് വളര്‍ത്തുനായയുമായി പുറത്തിറി നടന്നുപോകുന്നുണ്ട്. 11.04 ന് അദ്ദേഹം തിരിച്ച് വീട്ടിലേക്ക് തിരിച്ചു പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അതിന് ശേഷം വീട്ടിലേക്ക് ആരും വരികയോ വീട്ടില്‍ നിന്ന് ആരും പുറത്തേക്ക് വരുന്നതോ സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല.
പിന്നീട് രാവിലെ അഞ്ചേമുക്കാലിന് വീട്ടിലേക്ക് പാലുകൊണ്ടുവരുന്നയാളാണ് ഇവര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഈ സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ ആത്മഹത്യ ചെയ്തവരില്‍പ്പെട്ട ലളിതിന്റെ ഡയറിയും പോലീസിന് വ്യക്തമായ തെളിവുകള്‍ നല്‍കുന്നു. ആത്മഹത്യ ചെയ്യുന്നതിനേക്കുറിച്ചും അന്ന് വീട്ടില്‍ നടക്കുന്നതിനേക്കുറിച്ചും ഡയറിയില്‍ കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. ദൈവത്തിലേക്കുള്ള വഴിയെന്ന തലക്കെട്ടോടെ ജൂണ്‍30 ന് അവസാനമായി എഴുതിയ ഡയറിക്കുറിപ്പാണ് പോലീസിന് കേസില്‍ നിര്‍ണ്ണായകമായ തെളിവായത്.
പിതാവ് മരിച്ചതിന് ശേഷവും തനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിക്കുമായിരുന്നു എന്നാണ് ലളിതിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നത്. പിതാവ് തന്നോട് പറയുന്ന കാര്യങ്ങള്‍ എന്ന രീതിയിലാണ് ലളിതിന്റെ ഡയറിക്കുറിപ്പുകള്‍ ഉള്ളത്. 2015 മുതലാണ് കുറിപ്പുകള്‍ എഴുതി തുടങ്ങിയിരിക്കുന്നത്. ഏകദേശം അമ്പതോളം പേജുകളുണ്ട്. ചില മാസങ്ങളില്‍ കുറിപ്പ് എഴുതിയിട്ടില്ല. എല്ലാ കുറിപ്പുകളുടെയും തുടക്കത്തില്‍ ശ്രീ എന്നെഴുതിയിട്ടുണ്ട്.
സംഭവം നടക്കേണ്ട് ദിവസം ഒരുകപ്പില്‍ വെള്ളം നിറച്ചു വെക്കണം. വെള്ളത്തിന്റെ നിറം മാറുമ്പോള്‍ പിതാവ് രക്ഷിക്കാനെത്തും. നാരായണിദേവിയുടെ മൂത്തമകള്‍ പ്രതിഭ ജനലിനു സമീപവും ഒമ്പത് അംഗങ്ങള്‍ ജനലിലും തൂങ്ങണമെന്നാണ് കുറിപ്പില്‍ വ്യ്ക്തമാക്കുന്നത്. റൊട്ടി വരുത്തിച്ച് എല്ലാവര്‍ക്കും നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു. ഇതിന്‌ശേഷം ‘ക്രിയ’ നടത്തണമെന്നാണ് ഡയറില്‍ എഴുതിയിരിക്കുന്നത്.