സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രനീക്കമെന്നാരോപിച്ച് ഇരുമുന്നണികളും സംയുക്ത സമരത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം: കള്ളപ്പണവേട്ടയുടെ മറവില്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ഇരുമുന്നണികളും സംയുക്ത പ്രക്ഷോഭത്തിന് നോട്ട് പ്രതിസന്ധിയില്‍ അടിയന്തരമായി നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. സഹകരണ മേഖലയ്ക്കെതിരായി ബിജെപി നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കും. അതിന് യുഡിഎഫ് തയ്യാറാണെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21നാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഏതു രീതിയിലുളള പ്രക്ഷോഭം വേണമെന്നത് അന്ന് ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സഹകരണ ബാങ്കുകളിലെ പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈനായി ഒരുലക്ഷം രൂപ വരെയുളള പണമിടപാടുകള്‍ നടത്താം. ഇതിനുളള ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് അറിയിച്ചതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സഹകരണ മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹകരണ ബാങ്കുകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എ.കെ ആന്റണി, വി.ഡി സതീശന്‍ എന്നിവര്‍ ഇന്നലെ കേന്ദ്രനടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള എംപിമാരുടെ സംഘം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ഇന്നലെ ഉണ്ടായതും.

ഒരു ലക്ഷം കോടിയില്‍ അധികം രൂപയുടെ നിക്ഷേപം ബാങ്കുകളിലുണ്ടെന്നും സഹകരണ ബാങ്കുകള്‍ പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നുമാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത രാഷ്ട്രീയ നീക്കം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇക്കാര്യം മനസിലാക്കി തരുന്നതാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പിന്‍വലിച്ച 500,1000 നോട്ടുകള്‍ സ്വീകരിക്കാനുളള അനുമതി സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു. പിന്നാലെ ആര്‍ബിഐ ഇളവ് പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് കളളനോട്ടുകള്‍ കണ്ടെത്തുന്നതിന് മാര്‍ഗങ്ങള്‍ ഇല്ലെന്നും അതിനാല്‍ കറന്‍സികള്‍ മാറുന്ന നടപടിയില്‍ പങ്കാളികളാക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ദേശസാത്കൃത ബാങ്കുകളിലെക്കാള്‍ നിക്ഷേപം തങ്ങളുടെ കൈയിലുണ്ടെന്നും അതിനാല്‍ റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ വിവേചനപരമാണെന്നുമാണ് സഹകരണ ബാങ്കുകളുടെ നേതൃത്വം വ്യക്തമാക്കുന്നത്. സഹകരണ ബാങ്കുകളില്‍ 20 ലക്ഷത്തിലേറെ ഇടപാടുകാരാണുളളത്. നിലവില്‍ സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ് ഉള്ളത്.

Top