ശുചീകരണം ഫലപ്രദമല്ല; ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചയ്ക്കിടെ നാല് പേര്‍ മരിച്ചു

faver

കാസര്‍ഗോഡ്: ഡിഫ്തീരിയയും ഡെങ്കിപ്പനിയും കേരളത്തെ ഭീതിയിലാഴ്ത്തുന്നു. ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഡെങ്കിപ്പനിയും മനുഷ്യന്റെ ജീവനെടുക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് നാലുപേരാണ് മരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് രോഗം പടരുന്നത്.

400-ഓളം പേര്‍ നിരീക്ഷണത്തിലുമാണ്. മഴക്കാലപൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടത്താത്തതാണ് ജില്ലയില്‍ ഇത്തവണ പകര്‍ച്ചപ്പനി വ്യാപകമാവാന്‍ കാരണം. മഴ ശക്തമായതോടെയാണ് കാസര്‍ഗോഡ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്. ഇതുവരെ 44 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 400-ഓളം പേര്‍ നിരീക്ഷണത്തിലുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡെങ്കിപ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ബന്തടുക്ക സ്വദേശി വസന്തന്‍, കൊട്ടോടി സ്വദേശി സിബി ചാക്കോ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എ്ം നാലായി. എലിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. മഴയാരംഭിച്ച ശേഷം 6000-ത്തോളം പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഡെങ്കുിപനിയും മലമ്പനിയും പടരുന്ന സാഹചര്യത്തില്‍ ഡ്രൈഡേ ആചരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 40 പേര്‍ക്ക് മലേറിയയും കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളും ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും ജില്ലയിലെ ആരോഗ്യവസ്ഥയെ തളര്‍ത്തുകയാണ്. പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ച് ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്.

Top