കെട്ടടങ്ങാത്ത പോരാട്ടവീര്യവുമായി ‘ഡാനിഷ് ഡൈനാമോസ്…വേദനയായി എറിക്‌സൺ. സെമി ഫൈനലിൽ എത്തിയ ഡെന്മാർക്കിന്റെ പോരാട്ട വീര്യം

ബാക്കു: തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ടൂര്‍ണമെന്റില്‍ അട്ടിമറികളുമായി മുന്നേറിയ ഡെന്മാര്‍ക്കും ചെക്കും മികച്ച പ്രകടനമാണ് ക്വാര്‍ട്ടറില്‍ പുറദത്തെടുത്തത് .ഡെന്മാര്‍ക്കിനായി തോമസ് ഡെലാനി, കാസ്പര്‍ ഡോള്‍ബെര്‍ഗ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനായി സൂപ്പര്‍താരം പാട്രിക്ക് ഷിക്ക് ആശ്വാസ ഗോൽ നേടി

കൊച്ചി:യൂറോകപ്പിലെ ക്വാർട്ടർ പോരാട്ടത്തിൽ ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെന്മാർക്ക് സെമി ഫൈനലിൽ. ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് പടയുടെ വിജയം. റോളിഗൻസ് എന്നാണ് ഡെൻമാർക്ക് ഫുട്ബോൾ ടീമിന്‍റെ ആരാധകസംഘം അറിയപ്പെടുന്നത്. റോളിഗ് എന്ന ഡാനിഷ് വാക്കിന്‍റെ അര്‍ഥം ശാന്തത എന്നാണ്… എന്നാല്‍ യൂറോയില്‍ കണ്ടത് ശാന്തതയിൽ നിന്ന് ഉടലെടുക്കുന്ന ഒരു ചുഴലിക്കാറ്റിനെയാണ്. എതിരാളികളെപോലും അസൂയപ്പെടുത്തുന്ന പ്രകടനമാണ് ഡെന്മാര്‍ക്ക് കളിക്കളത്തില്‍ കാഴ്ചവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരുടെ മത്സരങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം, എന്തൊരു യാത്രയായിരുന്നു അത്.വേദനിപ്പിക്കുന്ന തുടക്കം. അതിലും ഗംഭീരമായ തിരിച്ചുവരവ്‌. വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരുടെ പോരാട്ടവീര്യമായേ അതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. യൂറോയിലെ ആദ്യ കളിയില്‍ തന്നെ ടീമിന്‍റെ കുന്തമുനയായ എറിക്‌സൻ മൈതാനത്ത് കുഴഞ്ഞുവീഴുന്നു..ഫിൻലൻഡിനോടും ബെൽജിയത്തോടും തോല്‍വി..ഏതൊരു ടീമിനെ സംബന്ധിച്ചും ആത്മവിശ്വാസം കെട്ടടങ്ങി പുറത്തേക്കുള്ള വഴി ചിന്തിച്ചുപോകും.

എന്നാല്‍ തുടര്‍ച്ചയായ രണ്ട്‌ മത്സരങ്ങളില്‍ തോല്‍വി രുചിച്ചിട്ടും ഡെൻമാർക്ക്‌ വീര്യം കെട്ടില്ല. അവസാന മത്സരത്തിൽ റഷ്യയെ ഗോൾമഴയിൽ മുക്കി അസാധ്യമായൊരു തിരിച്ചുവരവ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡെന്മാര്‍ക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

എറിക്സൺ വീണപ്പോൾ ഹൃദയം പിടഞ്ഞ ഫുട്ബോൾ ലോകത്തിന്‍റെ മനസ് ഡെൻമാർക്കിനൊപ്പമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അവര്‍ക്ക് കിട്ടിയ പിന്തുണ. ഇഷ്ടപ്പെടുന്ന ഓരോ ടീമുകളുമുണ്ടാകും എല്ലാവർക്കും. അതിനുമപ്പുറം എല്ലാവരും ഇഷ്ടപ്പെടുന്ന സംഘമായി അവർ മാറുകയായിരുന്നു. ഒരുപക്ഷേ ടൂര്‍ണമെന്‍റ് ഫേവറൈറ്റുകളായി തന്നെ. റഷ്യയെ ഗോള്‍മഴയില്‍ മുക്കിയിടത്തു നിന്ന് തന്നെ പിന്നീട് ബെയിലിന്‍റെ വെയിൽസിനെയും നാലുഗോളിന് അടിയറവ് പറയിച്ചുകൊണ്ടാണ് ഡച്ച് ടീം ക്വാർട്ടറിലെത്തിയത്.

അവിടെ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോഴും അദൃശ്യമായ ഒരു കരുത്ത് ആവാഹിച്ചിരുന്നതുപോലെയായിരുന്നു ഡാനിഷ് താരങ്ങളുടെ പ്രകടനം. എണ്ണംപറഞ്ഞ രണ്ട് ഗോളുകൾ… ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികളുടെ പോരാട്ടമെന്ന് കളിയാരാധകര്‍ വിലയിരുത്തിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് വിജയം. തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. മുന്നേറ്റനിര താരം പാട്രിക് ഷിക്ക് ആണ് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്.

Top