ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ പരക്കംപായാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.കൊറോണയെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമോ? ഇത്രയും അപകടകാരിയായ ഒരു വൈറസ് രോഗം ഉണ്ടാകുമെന്ന് കമ്പനി മുൻകൂട്ടി എങ്ങനെ അറിഞ്ഞു? ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇതിനെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പാക്കില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചു വന്നതായിരുന്നു ഇതിന് കാരണം.
മാസങ്ങള്‍ക്ക് മുമ്പ് മാത്രം ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസിനെ കുറിച്ച് ഡെറ്റോള്‍ വളരെ മുമ്പു തന്നെ എങ്ങനെ അറിഞ്ഞു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഡെറ്റോള്‍ പായ്ക്കറ്റില്‍ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡയില്‍ ചര്‍ച്ചകള്‍ നടന്നത്. ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി.
മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നതെന്നും ലോകത്തെ ഇപ്പോള്‍ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കമ്പനി വിശദീകരിച്ചു.
തൊലിപ്പുറത്തുള്ള അണുക്കളെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനത്തിലും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്.എന്നാല്‍ കൊറോണയ്ക്കു മേല്‍ തങ്ങള്‍ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ഡെറ്റോളിന്റെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് എംഎന്‍സി റെക്കറ്റ് ബെന്‍കിസര്‍ പ്രമുഖ ഫാക്ട് ചെക്ക് ഏജന്‍സിയായ ബൂം ലൈവിനോട് വ്യക്തമാക്കി.
പാക്കറ്റിന് മുകളിൽ കൊറോണ എന്ന് കണ്ടതോടെ ഡെറ്റോൾ കമ്പനി മുൻകൂട്ടി ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നെന്നാണ് പ്രചരണം നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കൊറോണ വർഷങ്ങൾക്ക് മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഡെറ്റോൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ ആർബി ഗ്രൂപ്പ് ‘മറ്റ് കൊറോണ വൈറസുകൾക്കെതിരെ (മെർസ്-കോവി, സാർസ്കോവ്) ഉൽപ്പന്നം ഫലപ്രദമാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ എല്ലാ നിർമാതാക്കളെയും പോലെ തങ്ങൾക്കും വൈറസ് പരിശോധനയ്ക്കായി അവസരം കിട്ടിയിട്ടില്ലെന്ന് നിർമാതാക്കൾ പറഞ്ഞു.മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും ഉണ്ടാകുന്ന പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.ലോകത്തെ ഇപ്പോൾ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ല. തൊലിപ്പുറമെ ഉളള ബാക്ടീരിയെയും അണുക്കളെയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. ഫെബ്രുവരിയിൽ കമ്പനി സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ഡെറ്റോളിന് ഒരേ കുടുംബത്തിൽ നിന്നുള്ള കൊറോണ വൈറസിനെ നശിപ്പിക്കാൻ ( 99.9% നിർജ്ജീവമാക്കൽ) സാധിക്കുമെന്ന് പരിശോധനകളിലൂടെ തെളിയിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ ഓൺലൈൻ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.