ഇത്തിക്കരയാറില്‍ വീണുമരിച്ച നിലയില്‍ കാണപ്പെട്ട ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് പുതിയ മാനം നല്കി പോലീസിന് അടുത്ത ബന്ധുവിന്റെ മൊഴി. ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി. അദ്ദേഹത്തെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധു പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇയാളെ പോലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ഒന്നും അറിയില്ലെന്നാണ് ലഭിക്കുന്ന മൊഴി. എന്നാല്‍ അതീവ രഹസ്യമായാണ് പോലീസ് അന്വേഷണം പോകുന്നത്. യാതൊരു വിധ വിവരവും അവര്‍ പുറത്തേക്ക് വിടുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് മുങ്ങി മരണത്തിലേക്കാണ്.