
കൊല്ലം: ദേവനന്ദയുടേത് സ്വാഭാവിക മരണമല്ലെന്ന് ആവര്‍ത്തിച്ച് കുടുംബം. കുട്ടിയെ കാണാതായതു മുതലുള്ള സംഭവങ്ങളില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം.
ദേവനന്ദയുടേത് ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങി മരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറ്റിലേക്ക് തെന്നി വീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടി തനിച്ച് വീടുവിട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഈ സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം.
ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയത്തിന്റെ പശ്ചാത്തലത്തില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചില മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ദേവനന്ദയുടെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ എന്നിവയും ശേഖരിച്ചുവരികയാണ്.