ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നു !നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്..

ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങള്‍ക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതേസമയം കേസില്‍ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുപ്പ് തുടരുന്നു. വെള്ളിയാഴ്ച ഏഴു പേരില്‍ നിന്നാണ് മൊഴിയെടുത്തത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ അറുപതില്‍പ്പരം പേരില്‍നിന്ന് ഇതുവരെ പൊലീസ് മൊഴിയെടുത്തു. അന്വേഷണ സംഘതലവനായ ചാത്തന്നൂര്‍ എ.സി.പി കഴിഞ്ഞ ദിവസം ദേവനന്ദയുടെ മാതാപിതാക്കളില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

Top