ദേവേന്ദുവിന്റെ കൊലപാതകത്തിൽ ആഭിചാരക്രിയയുടെ സാധ്യത?.ഹരികുമാർ പറഞ്ഞത് പുറത്തുപറയാൻ സാധിക്കാത്ത കാര്യങ്ങളെന്ന് എസ്‌പി. ശ്രീതുവിന്റെ ‘ആത്മീയ മന്ത്രവാദിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ആഭിചാരക്രിയയുടെ സാധ്യത പോലീസ് അന്വോഷിക്കുന്നു. കേസിൽ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറൽ എസ്‌പി കെ.എസ് സുദ‍ർശൻ. കേസിൽ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും എസ്‌പി പറഞ്ഞു. ഫോൺ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും വാട്സ്ആപ്പ് സന്ദേശങ്ങളേകുറിച്ചും അന്വേഷിക്കുമെന്നും എസ്‌പി വ്യക്തമാക്കി.

ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും നഷ്ടമായ വാട്സ്ആപ്പ് ചാറ്റുകൾ തിരിച്ചെടുക്കുമെന്ന് എസ്‌പി കൂട്ടിച്ചേർത്തു. കേസിൽ ഇന്ന് തെളിവെടുപ്പ് ഉണ്ടാകില്ല. ഹരികുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുള്ളതിൽ അന്വേഷണം തുടരുകയാണ്. ഏതെങ്കിലും ആത്മീയ ആചാര്യന് പങ്കുണ്ടോ എന്നുള്ളതിൽ കൂടുതൽ അന്വേഷണം വേണം. പ്രതി ഹരികുമാർ പറഞ്ഞ കാര്യങ്ങൾ പൂർണമായി പുറത്ത് പറയുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും എസ്‌പി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ദേവീദാസന്‍ എന്ന് വിളിക്കുന്ന പ്രദീപ് എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യല്‍.

ദേവീദാസന്‍ എന്നയാള്‍ ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിവരമുണ്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം.

അതിനിടെ ദേവേന്ദു കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്റെ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 30 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ പരാതിയുമായി വരാന്‍ പറഞ്ഞ് പൊലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.

കട്ടിൽ കത്തിയതിലും കുരുക്കിട്ട കയറിലും പ്രതി പറഞ്ഞ കാര്യങ്ങളിലും പരിശോധന വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളിൽ സാഹചര്യ തെളിവുകൾ കൂടി കണക്കിലെടുത്ത് അന്വേഷണം വേണം. ഹരികുമാറിന്റെ മൊഴി പൂർണമായി വിശ്വസിക്കാനാവില്ല. കേസുമായി ബന്ധപ്പെട്ട എല്ലാവരെ കുറിച്ചും സൂചനകളുണ്ടെന്ന് എസ്പി പറഞ്ഞു. ഹരികുമാറിനെ നിലവിൽ എസ്‌പി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ നടപടികൾ ക്യാമറയിൽ പക‍ർത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതി പല കാര്യങ്ങളും പറയുന്നുണ്ട്. അതെല്ലാം വിശദമായി പരിശോധിക്കണം. അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Top