ഭര്‍ത്താവുമായി പിണങ്ങി ഭാര്യ പൊലീസില്‍ പരാതി നല്‍കി; സ്റ്റേഷനിലെ ഭര്‍ത്താവിന്റെ സ്‌നേഹ പ്രകടനത്തില്‍ എല്ലാം അലിഞ്ഞു

ഇണക്കങ്ങളും പിണക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ സ്വാഭാവികം. ചില പിണക്കങ്ങള്‍ ദമ്പതികളെ അടുക്കാന്‍ കഴിയാത്ത രൂപത്തില്‍ അകറ്റിക്കളയുകയും ചെയ്യും. പിണക്കം മാറ്റാനായി പല രീതികളും സേനേഹമുള്ളവര്‍ അവലംബിക്കും.

പക്ഷെ പിണക്കം മൂര്‍ച്ഛിച്ച് പൊലീസ് കേസായാല്‍ എന്ത് ചെയ്യാനാകും? അത്തരത്തിലൊരു കേസാണ് ഝാന്‍സി പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയത് വേറിട്ട രീതിയിലൂടെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നോട് പിണങ്ങി ഝാന്‍സി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ഭാര്യയെ പാട്ടുപാടി ഇണക്കിയിരിക്കുകയാണ് ഭര്‍ത്താവ്. മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പരാതി തീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍. ഡല്‍ഹി പൊലീസിലെ ഐപിഎസ് ഓഫീസറായ മധുര്‍ വര്‍മ്മ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ കൂട്ടുചേരലിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Top