ദേവസ്വംപ്രസിഡന്റ് എ. പത്മകുമാര്‍ രാജിയിലേക്ക് !!സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തില്‍ അതൃപ്തി!

കൊച്ചി : ദേവസ്വംപ്രസിഡന്റ് എ. പത്മകുമാര്‍ രാജിയിലേക്ക് എന്ന് റിപ്പോർട്ട് .സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തില്‍ അതൃപ്തി അറിയിച്ച് ദേവസ്വംപ്രസിഡന്റ് എ. പത്മകുമാര്‍. നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സാവകാശ ഹര്‍ജി. വിധി അംഗീകരിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട് എന്ന് അഭിഭാഷകന്‍ അറിയിച്ചു.

അതേസമയം, സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേവസ്വം കമ്മീഷണര്‍ വിരമിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കിയേക്കും. രാജഗോപാലന്‍ നായരെ ദേവസ്വംബോര്‍ഡ് അധ്യക്ഷനായി തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. തീരുമാനത്തില്‍ ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍ക്കും പങ്കുണ്ടെന്നാണ് വിവരം.ദേവസ്വം കമ്മീഷണര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയാം, അദ്ദേഹം നേരിട്ട് വിശദീകരിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.

Top