തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്.തച്ചങ്കരി റിപ്പോര്‍ട്ട്​ ചോര്‍ത്തിയെന്ന്​ സെന്‍കുമാര്‍

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്നാണ് തച്ചങ്കരി രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സെന്‍കുമാര്‍ ആരോപിച്ചു.പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി^എ.ഡി.ജി.പി പോര് ശക്തമാവുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ് ആഭ്യന്തരസെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലാണ് പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍നിന്ന് തച്ചങ്കരി റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന് ഡി.ജി.പി ആരോപിച്ചിരുന്നത്.

ഡി.ജി.പിയായി ചുമതലയേറ്റശേഷം ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റിയത് സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി ചോദിച്ച വിശദീകരണത്തിനുള്ള മറുപടിയിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. കുമാരി ബീനയുടെ സഹായത്തോടെയാണ് ഇൗ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും അത് വ്യക്തമായതിനാലാണ് ബീനയെ മാറ്റിയതെന്നും തച്ചങ്കരിയുടെ നടപടികള്‍ അന്വേഷിക്കാന്‍ തയാറാണെങ്കില്‍ തെളിവുകള്‍ നല്‍കാമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഡി.ജി.പിയുടെ വിശദീകരണത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. അതേസമയം, പൊലീസ് ആസ്ഥാനത്തുവച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കീതു ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും എഡിജിപി ടോമിന്‍ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാരിനു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലായിരുന്നു തച്ചങ്കരിയുടെ ആരോപണം.ഡി.ജി.പിയെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ടാണ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കഴിഞ്ഞദിവസം സർക്കാറിന് സമർപ്പിച്ചത്. പൊലീസ് മേധാവിയുടെ പ്രവർത്തനങ്ങൾ സർക്കാർ സുരക്ഷക്കും സർക്കാർ നയത്തിനും വിരുദ്ധമാണെന്നാണ് തച്ചങ്കരി  റിപ്പോർട്ടിൽ ആരോപിക്കുന്നത്. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ടി ബ്രാഞ്ചിലെ  മാത്രം ഫയലുകൾ അദ്ദേഹത്തിെൻറ ഓഫിസിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണ്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകൾ കൈക്കലാക്കുന്നത് ഉദ്യോഗസ്ഥർക്കും സർക്കാറിനുമെതിരായ വ്യവഹാരങ്ങളിൽ തെളിവായി ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Top