തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നത് തടയാന്‍ കേരള ഗവണ്‍മെന്റ് മൂന്ന് കോടിയോളം ചെലവഴിച്ചെന്ന് വിവരാവകാശരേഖ. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെക്ക് മാത്രമായി എണ്‍പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഫീസായി നല്‍കിയത്. സാല്‍വെക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകര്‍ക്ക് പ്രത്യേകം ഫീസ് വേറെയും നല്‍കി. കൂടാതെ അഭിഭാഷകര്‍ക്ക് ഫയലുകളെത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ 150 തവണയോളം ഡല്‍ഹിയിലേക്ക് വിമാനയാത്ര നടത്തി.
സര്‍ക്കാരിന് വേണ്ടി പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ പി.പി റാവു, സിദ്ധാര്‍ത്ഥ് ലുത്ര, ജയദീപ് ഗുപ്ത എന്നിവര്‍ക്കും ദശലക്ഷങ്ങളാണ് സര്‍ക്കാര്‍ ഫീസായി നല്‍കിയത്. ഏപ്രില്‍ 24ന് സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ച ശേഷവും കേസിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കിയതായും വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാകുന്നു.
ഖജനാവില്‍ നിന്നും ചെലവഴിച്ച പണം ചീഫ് സെക്രട്ടറി നളിനി നെറ്റോയില്‍ നിന്നും തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് വിവരാവകാശ നിയമപ്രകാരം വസ്തുതകള്‍ ആരാഞ്ഞ പായിച്ചിറ നവാസ് വ്യക്തമാക്കി.