ബന്ദികളാക്കിയ 20പേരെ ഭീകരര്‍ വെട്ടിക്കൊന്നു; 13പേരെ മോചിപ്പിച്ചു; ബംഗ്ലാദേശ് ഭയന്നു വിറച്ചത് 11മണിക്കൂര്‍

dhaka

ധാക്ക: ഭീകരരുടെ ആക്രമണത്തില്‍ ബംഗ്ലാദേശ് ഭയന്ന് വിറച്ചത് 11 മണിക്കൂറാണ്. ബന്ദികളാക്കിയ 20പേരെ ഭീകരര്‍ വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരി തരിഷ് ജെയ്‌നും ഉള്‍പ്പെടുന്നു. 13പേരെ മോചിപ്പിക്കുകയുണ്ടായി. ആക്രമണത്തില്‍ 30പേര്‍ക്ക് പരിക്കേറ്റു.

അക്രമികളില്‍ ആറു പേരെ സുരക്ഷാഭടന്മാര്‍ വധിച്ചപ്പോള്‍ ഒരാളെ ജീവനോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തീവ്രവാദികള്‍ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലേക്ക് എത്തുമ്പോള്‍ നോമ്പു തുറക്കാനെത്തിയവരെക്കൊണ്ട് റെസ്റ്റോറന്റ് നിറഞ്ഞിരുന്നു. അള്ളാഹു അക്ബര്‍ വിളികളോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബേക്കറിക്കുള്ളിലെ ആള്‍ക്കാരെ ബന്ദികളാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സമയത്ത് ബേക്കറിയില്‍ വിദേശികളും മദ്ധ്യവര്‍ഗ്ഗക്കാരുമായി അനേകര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ബംഗ്ളാദേശികളെ വിട്ടയച്ചു. പിന്നീട് റെസ്റ്റോറന്റിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയി ഓരോരുത്തെയായി വധിച്ചു. 40 പേരെയാണ് ബന്ദികളാക്കിയത്. ഇവരില്‍ മരിച്ചതിലേറെയും ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇറ്റാലിയന്മാര്‍ മാത്രം എട്ടു പേരുണ്ടായിരുന്നു.

മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നു കൊല നടത്തിയത്. കൃത്യം നടത്തിയതും വെള്ളിയാഴ്ച രാത്രി തന്നെയായിരുന്നെന്നാണ് വിവരം. രാത്രി തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റ് വളഞ്ഞു. അതിശക്തമായ ഏറ്റുമുട്ടലില്‍ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ റെസ്റ്റോറന്റിനുള്ളില്‍ കടന്ന കമാന്റോകള്‍ 15 മിനിറ്റിനകം എല്ലാവരെയും കീഴ്പ്പെടുത്തി് അക്രമികള്‍ വിദ്യാഭ്യാസമുള്ളവരും 20 നും 27 നും ഇടയില്‍ പ്രായക്കാരാണെന്നുമാണ് വിവരം.

Top