കണ്ണൂർ: ധർമ്മടത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സുധാകരൻ സ്ഥാനാർത്ഥിയാകുന്നതോടെ അട്ടിമറിപ്പേടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മണ്ഡലത്തിലെ നാൽപ്പതിനായിരത്തിനു മുകളിലുള്ള ലീഡ് അയ്യായിരമായി കുറച്ചതിന്റെ കരുത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.സുധാകരൻ എം.പി രംഗത്ത് എത്തുന്നത്. ഇത് തന്നെയാണ് സി.പി.എമ്മിനെയും പിണറായി വിജയനെയും ഭയപ്പെടുത്തുന്നതും.
ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാൻ ഇറങ്ങുന്ന കെ.സുധാകരൻ വൻ പിൻതുണയാണ് മണ്ഡലത്തിൽ ഉടനീളം ലഭിക്കുന്നത്. മണ്ഡലത്തിലെ പ്രവർത്തകർ കഴിഞ്ഞ ദിവസം വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സുധാകരൻ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ എത്തണമെന്നു തന്നെയാണ് പ്രവർത്തകർ ആവശ്യപ്പെടുന്നതും.
ഈ സാഹചര്യത്തിലാണ് സുധാകരൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ഒടുവിൽ തീരുമാനത്തിൽ എത്തിയത്. ഇതേ തുടർന്നാണ് സി.പി.എം ഇപ്പോൾ ഭയപ്പാടിലായിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് കെ.സുധാകരൻ. സുധാകരൻ ധർമ്മടത്ത് മത്സരിക്കാൻ ഇറങ്ങുമ്പോൾ സ്വാഭാവികമായും മണ്ഡലത്തിൽ യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകർ സജീവമാകും. ഇതുവഴി മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകളുടെ ഏകീകരണമുണ്ടാകുകയും ചെയ്യും.
ഇത് പാർട്ടിയ്ക്കു വൻതിരിച്ചയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.പി.എമ്മിനും പിണറായി വിജയനും സുധാകരന്റെ രംഗപ്രവേശത്തിൽ ഭയമുണ്ട് താനും. ഈ സാഹചര്യത്തിൽ പിണറായി പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെ.കെ ശൈലജയാവും ഇടതു മുന്നണിയുടെ മുഖ്യമന്ത്രിയാകുക. ജനകീയ പ്രവർത്തനങ്ങൾ നടത്തി കഴിഞ്ഞ സർക്കാരിൽ മികച്ച മന്ത്രിയെന്നു പേരെടുത്ത ശൈലജയെ തന്നെയാണ് ഇക്കുറി മുന്നിൽ നിർത്താൻ പാർട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.