സിനിമാക്കാര് മുഴുവന്‍ മീന്‍ കച്ചവടത്തിന്; ധര്‍മ്മജന്റെ മീന്‍കട ഏറ്റെടുത്ത് രമേഷ് പിഷാരടിയും

കൊച്ചി: മലയാള സിനിമാതാരങ്ങളൊക്ക ഇപ്പോള്‍ ബിസിനസിന്റെ വഴിയേയാണ്. ഹോട്ടല്‍ രംഗും വസ്ത്ര വില്‍പ്പനയുമെല്ലാം രംഗത്തെത്തിയിട്ട് കുറച്ചുനാളായി. ഇതില്‍ നിന്നും മാറി ഹാസ്യതാരം ധര്‍മ്മജന്‍ മീന്‍കച്ചവടം ആരംഭിച്ചിരുന്നു. ധര്‍മൂസ് ഫിഷ് ഹബ് എന്ന പേരിലാണ് കച്ചവടം. ഇപ്പോള്‍ ധര്‍മൂസ് ഫിഷ് ഹബിന് പുതിയ ഒരാളെ കൂടി കൂട്ടിന് കിട്ടി. മറ്റാരുമല്ല ധര്‍മ്മജന്റെ ഉറ്റ തോഴന്‍ രമേഷ് പിഷാരടി.
വണ്ണലയിലാണ് ധര്‍മൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. രമേഷ് പിഷാരടിയും കലാഭവന്‍ പ്രസാദും ചേര്‍ന്നാണ് കട തുടങ്ങിയത്. സലിം കുമാര്‍ ആയിരുന്നു ഉദ്ഘാടകന്‍. ടിനി ടോം, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനെ ചെയ്ത സലിം കുമാര്‍ പറഞ്ഞതിങ്ങനെ: പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടന്‍ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാന്‍ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാന്‍ പോകുന്നു. നാദിര്‍ഷായും ദിലീപും കൂടി കളമശേരിയില്‍ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവന്‍ മീന്‍ കച്ചവടത്തിനു ഇറങ്ങുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഴിഞ്ഞ ജൂലൈ അഞ്ചിനാണ് ധര്‍മ്മജനും പതിനൊന്ന് സുഹൃത്തുക്കള്‍ക്ക് ചേര്‍ന്ന് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. നാലുമാസം പിന്നിടുമ്പോള്‍ നാലാമത്തെ ഷോപ്പിന്റെ ഉദ്ഘാടനമാണ്. വിജയരാഘവന്‍, നാദിര്‍ഷാ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികള്‍ എടുക്കുന്നത്. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയിലെ മല്‍സ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിന്‍, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീന്‍പിടിത്തക്കാരില്‍നിന്നു നേരിട്ടു മീന്‍ വാങ്ങി അയ്യപ്പന്‍കാവിലെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ വില്‍പനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതല്‍ താരങ്ങള്‍ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വില്‍പനയുണ്ട്.

Top