സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താൻ മത്സരിക്കാൻ വരുന്നതെന്നാണ് അവർ വിചാരിച്ചിരുന്നത് ;പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണ്ണം വിറ്റ് പണം നൽകാൻ അവർ ആവശ്യപ്പെട്ടു :ഗുരുതര ആരോപണങ്ങളുമായി ധർമ്മജൻ ബോൾഗാട്ടി

സ്വന്തം ലേഖകൻ

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കെ.പി.സി.സി സെക്രട്ടറിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി നടനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധർമ്മജൻ ബോൾഗാട്ടി രംഗത്ത് എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പേരിൽ വൻ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുൾപ്പടെ തട്ടിയെന്നുമായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നൽകിയിരുന്നു.

ഇപ്പോഴിതാ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ധർമജൻ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താൻ മത്സരിക്കാൻ വരുന്നതെന്നായിരുന്നു അവർ വിചാരിച്ചതെന്ന് ധർമ്മജൻ പറയുന്നു.

താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾത്തന്നെ കൂടുതൽ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കൾ ശ്രമിച്ചതെന്നും, അവർ നിരന്തരം പണം ആവശ്യപ്പെട്ടു.

ഇതിന് പുറമെ ഒരോ സിനിമാ താരത്തിന്റെയും കൈയിൽ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും, പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും ധർമജൻ വ്യക്തമാക്കി.

Top