ചെറുപ്രായത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങി വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സി ആരാധകരെ അക്ഷാര്‍ത്ഥത്തില്‍ സങ്കടപ്പെടുത്തി. അര്‍ജന്റീനയുടെ ആവേശമായ താരമായിരുന്നു ലയണല്‍ മെസ്സി. അന്താരാഷ്്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കരുതെന്നാണ് മെസ്സിയോട് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പറഞ്ഞത്.
അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഇനിയും ലയണല്‍ മെസിയെ കാണണം. ഫുട്ബോളില്‍ നിന്നും വിരമിക്കരുത്. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും മറഡോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. മെസ്സി തന്റെ വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കണമെന്നും 2018ലെ റഷ്യന്‍ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മറഡോണ ആവശ്യപ്പെട്ടു.
മെസിയുടെ തീരുമാനം വൈകാരികമെന്നേ ഞാന്‍ പറയൂ. മറ്റൊരു ഫൈനല്‍ തോറ്റതിന്റെ നിരാശയും വേദനയുമെല്ലാം കൂടിക്കുഴഞ്ഞ് രൂപം കൊണ്ടതാണിത്. ഈ തീരുമാനം എങ്ങനെയുണ്ടായി എന്ന് എനിക്ക് ഉള്‍കൊള്ളാനാകും. മെസി വലിയ പോരാളിയാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും അദ്ദേഹം കരകയറുമെന്ന് ഉറപ്പുണ്ടെന്ന് മറഡോണ വ്യക്തമാക്കി.
കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് പിന്നാലെയാണ് മെസിയും അഗ്യൂറോയും മഷെറാനോയും ദേശീയ ടീമില്‍ നിന്ന് രാജിവച്ചത്. ഫൈനലില്‍ മെസി പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു. ഞാന്‍ നഷ്ടമാക്കിയ പെനാല്‍റ്റി നിര്‍ണായകമായി. അര്‍ജന്റീനയ്ക്കൊപ്പം ചാമ്പ്യനാകാന്‍ ആവുന്നരീതിയിലെല്ലാം പരിശ്രമിച്ചു പക്ഷേ, അതു സംഭവിച്ചില്ല. ആലോചിച്ചപ്പോള്‍ ദേശീയ ടീമിനൊപ്പമുള്ള കളിജീവിതം അവസാനിപ്പിക്കാന്‍ ഉചിതമായ സമയം ഇതാണെന്നു തോന്നിയെന്നാണ് മെസി പറഞ്ഞത്.