ഒന്‍പത് വര്‍ഷത്തിനിടെ മെസി അടിച്ച് കൂട്ടിയ ഗോളുകള്‍

മാഡ്രിഡ്: റിക്കാർഡുകളുടെ താരമാകുകയാണ് മെസി ! ഹാട്രിക്ക് ഗോളുകള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കിയും അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി നിറഞ്ഞാടിയപ്പോള്‍ സ്പാനിഷ് ലാ ലിഗയില്‍ ബഴ്‌സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലെവാന്റെയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണ വിജയം പിടിച്ചത്. കരിയറിലെ 49ാം ഹാട്രിക്കാണ് മത്സരത്തില്‍ മെസി തികച്ചത്.

മത്സരത്തില്‍ ഹാട്രിക്ക് ഗോളുകള്‍ നേടിയ മെസി ഈ സീസണിലെ തന്റെ ഗോള്‍ നേട്ടം 50ല്‍ എത്തിച്ചു. ഈ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി 50 ഗോളുകള്‍ നേടിയ മെസി കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ എട്ട് കൊല്ലവും 50 ഗോളുകള്‍ എന്ന നേട്ടത്തിലെത്തി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അതിനിടെ 2013ല്‍ മാത്രമാണ് 50 ഗോളുകള്‍ തികയ്ക്കാന്‍ സാധിക്കാതെ പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2010ല്‍ 60 ഗോളുകള്‍ തികച്ചാണ് മെസി തന്റെ പടയോട്ടം തുടങ്ങിയത്. 2011ല്‍ 59 ഗോളുകളും 2012ല്‍ 91 ഗോളുകളും അദ്ദേഹം അടിച്ചുകൂട്ടി. 2013ല്‍ 45 ഗോളുകളാണ് മെസി കണ്ടെത്തിയത്. 14ല്‍ 58ഉം 15ല്‍ 52ഉം 16ല്‍ 59ഉം 17ല്‍ 54ഉം ഗോളുകളാണ് അദ്ദേഹം വലയിലാക്കിയത്.

ലെവാന്റെയ്‌ക്കെതിരെ ലൂയീസ് സുവാരസ് 35ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. പിന്നാലെ 43, 47, 60 മിനുട്ടുകളിലാണ് മെസി വല ചലിപ്പിച്ചത്. 88ാം മിനുട്ടില്‍ ജെറാര്‍ഡ് പിക്വെ പട്ടിക പൂര്‍ത്തിയാക്കി. സുവാരസ്, പിക്വെ എന്നിവരുടെ ഗോളുകള്‍ക്ക് വഴിയൊരുക്കിയതും മെസി തന്നെ.

യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ ഒരു ക്ലബിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി കൈപ്പിടിയിലൊതുക്കിയിരുന്നു. റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ 85-ാം മിനുറ്റില്‍ ഗോള്‍ കണ്ടെത്തിയതോടെയാണ് മെസിയെ തേടി അപൂര്‍വ്വ നേട്ടമെത്തിയത്.

ഇതോടെ ഒരു ക്ലബിന് ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം(366) മെസ്സിയുടെ പേരിലായി. ബൂണ്ടസ് ലീഗയില്‍ 365 ഗോളുകള്‍ നേടിയ ബയേണ്‍ മ്യൂണിച്ച് ഇതിഹാസം ജെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. മത്സരത്തില്‍ ലൂയിസ് സുവാരസിന്‍റെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്‌‌സലോണ 4-2ന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചു. പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചെത്തിയാണ് ബാഴ്സ വിജയിച്ചത്.

Top