ചേട്ടന് ഒരു കോപ്പ കഞ്ഞിയെടുക്കട്ടെ; മെസ്സിയെ കൊന്നു കൊലവിളിച്ച് ട്രോളര്‍മാര്‍

argentina

കോപ്പ അമേരിക്കയിലെ പരാജയം ഏറ്റുവാങ്ങി മെസ്സി രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചപ്പോള്‍ ട്രോളര്‍മാര്‍ വെറുതെവിട്ടില്ല. മെസ്സിയെ കൊന്നു കൊല വിളിച്ച് ട്രോളര്‍മാരെത്തി. കോപ്പ അമേരിക്കയില്‍ ചിലിയോട് തുടര്‍ച്ചയായി രണ്ടാമതും പരാജയപ്പെട്ട മെസ്സിയെ പരിഹസിച്ചാണ് ട്രോളര്‍മാരെത്തിയത്.

‘തളരരുത് രാമന്‍ കുട്ടി തളരരുത്’ എന്ന കല്ല്യാണരാമനിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് മെസിയെ ആശ്വസിപ്പിക്കുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഡീഗോ മറഡോണയെ ഉള്‍പ്പെടുത്തിയാണ് ഒരു ട്രോള്‍. ‘മിസ് പെനാല്‍റ്റി’ എന്ന് വിളിച്ച് മെസ്സിയെ പരിഹസിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മറ്റൊരു ട്രോളില്‍. മെസി താടിവെച്ചെത്തിയതും ട്രോളന്മാര്‍ ആഘോഷമാക്കി.

argentina-3 argentina-4 argentina-7 argentina-10 argentina-13 argentina-14

ഒരു കോപ്പ കഞ്ഞി എടുക്കട്ടെ എന്നും അടുത്ത കപ്പിലെ ഫൈനല്‍ ജയിക്കാമെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ പ്രേമത്തിലെ ഡയലോഗ് ഉള്‍പ്പെടുത്തിയും ട്രോളര്‍മാര്‍ മെസ്സിയെ പരിഹസിച്ചു. ട്രോള്‍ കണ്ടാല്‍ ചിരിച്ചു ചാകും..

argentina-2

Top