ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വിവാഹിതനാവുന്നു; വധു ബാല്യകാല സഖിയും രണ്ട് കുട്ടികളുടെ മാതാവുമായ ആന്‍റാണെല്ലാ റോക്‌സെയ

റൊസ്സാരിയോ: അര്‍ജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വിവാഹിതനാവുന്നു. ബാല്യകാല സഖിയും രണ്ട് കുട്ടികളുടെ മാതാവുമായ ആന്‍റാണെല്ലാ റോക്‌സെയെയാണ് മെസി മിന്നുകെട്ടി സ്വന്തമാക്കുക. ജൂൺ 30ന് ബാഴ്‌സലോണയിലെ ഹോംടൗണായ റൊസാരിയോയിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വിപുലമായ വിവാഹ സല്‍ക്കാരവും അതേദിവസം നടക്കും. ലയണൽ മെസി ജനിച്ചു വളർന്ന അർജന്‍റീനിയൻ നഗരമാണ് റൊസാരിയോ.

പത്തു വർഷമായി ഒപ്പം താമസിക്കുന്ന കാമുകിയായ ആന്‍റീനെല്ല റോക്ക്‌സോയും മക്കളായ തിയകോ(4)യും മാറ്റിയോ(1)യും അടങ്ങിയതാണ് മെസിയുടെ കുടുംബം. അർജന്‍റീനിയൻ മോഡൽ കൂടിയായ റോക്കുസോയും മെസിയും ചെറുപ്പകാലം മുതൽക്കേ പ്രണയജോഡികളാണ്. മെസിയുടെ കൂട്ടുകാരനും റുക്കോസോയുടെ ബന്ധുവുമായ ലൂകാസ് ഷാഗ്ളിയയിലൂടെയാണ് തമ്മിൽ കണ്ടുമുട്ടിയതും അടുത്തതും. അടുത്ത സുഹൃത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മെസി റോക്കുസോയെ സഹായിച്ചിരുന്നു. പിന്നീട് ഇവർ മെസിക്കൊപ്പം സ്പെയിനിലേക്ക് പോരുകയായിരുന്നു.

 ജൂൺ 24 ന് മെസിയുടെ 30ാം ജന്മദിനമാണ്. ബാഴ്സിലോണയുടെ സീസൺ പൂർത്തിയാക്കിയ ശേഷം ജൂൺ 12 ന് താരം റൊസാരിയോയിൽ തിരിച്ചെത്തും. അതിന് ശേഷം വിവാഹത്തിന്‍റെ ഒരുക്കങ്ങൾ നടക്കും. ജൂൺ 30ന് റൊസാരിയോയിലെ കത്തീഡ്രലായ അവർ ലേഡി ഓഫ് റോസറിയിൽ വെച്ചാണ് ചടങ്ങുകൾ എന്നാണ് അറിയുന്നത്. വിവാഹത്തിൽ അർജന്‍റീനയിലെയും ബാഴ്സിലോണയിലെയും സഹാതാരങ്ങളും പങ്കെടുക്കുമെന്നും പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Top