മെസ്സിയുടേയും റൊണാള്‍ഡോയുടെയും കാലം അവസാനിച്ചു

സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമെല്ലാം ലോകകപ്പ് വേദിയില്‍ നിന്നും മടങ്ങിയിരിക്കുകയാണ്. ഈ ലോകകപ്പ് അനശ്ചിത്വത്തങ്ങളുടേയും സര്‍പ്രൈസുകളുടേയും ഇടമായി മാറുകയാണ്. ഓരോ കളിയും അത്ഭുതങ്ങള്‍ നിറഞ്ഞതാകുന്നു. ഇതേ അഭിപ്രായമാണ് ബ്രസീലിന്റെ ഇതിഹാസ താരമായ റൊണാള്‍ഡോയും പങ്കുവയ്ക്കുന്നത്.

ഈ ലോകകപ്പോടെ ലോക ഫുട്ബോളില്‍ മെസി, ക്രിസ്റ്റ്യാനോ എന്നീ സൂപ്പര്‍ താരങ്ങളുടെ കാലം കഴിഞ്ഞു. ഫുട്ബോളിന്റേയും ലോകകപ്പിന്റേയും കരുത്താണിതെന്നും റൊണാള്‍ഡോ പറയുന്നു. അതേസമയം, ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറിന് ലോകകപ്പ് നേടാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ ലോകകപ്പില്‍ ടീം എന്ന നിലയില്‍ ഒത്തൊരുമിച്ച് കളിച്ചാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും റൊണാള്‍ഡോ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെസ്റ്റ് ആവുക എന്ന ചിന്ത മാറ്റി വച്ച് ടീമായി കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബ്രസീലിന്റെ പരിശീലകനായ ടിറ്റെയെ അഭിനന്ദിക്കാനും റൊണാള്‍ഡോ മറന്നില്ല. ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് ടിറ്റെയെന്നും ബ്രസീലില്‍ നിന്നുമുള്ള മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോകകപ്പിലെ മികച്ച ഗോളായി റൊണാള്‍ഡോ തിരഞ്ഞെടുത്ത് പോര്‍ച്ചുഗല്‍ താരം റിക്കാര്‍ഡോയുടെ ഗോളായിരുന്നു. ഇറാനെതിരായ ഗ്രൂപ്പ് തല മത്സരത്തിലെ റിക്കോര്‍ഡോയുടെ ഗോളിനെ അതിമനോഹരമെന്നാണ് റൊണാള്‍ഡോ വിശേഷിപ്പിച്ചത്.

Top