കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകം: ഡെങ്കി സ്ഥിരീകരിച്ചത് 53 പേര്‍ക്കും മലേറിയ 31 പേര്‍ക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡിഫ്തിരിയ ഉള്‍പ്പെടെ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കാണ് ഡിഫ്ത്തിരിയ സ്ഥിരീകരിച്ചത്.

ഡിഫ്തിരിയ ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ജില്ലയില്‍ ഇതുവരെ 53 ഡെങ്കിപ്പനി കേസുകളും 31 മലേറിയ കേസുകളും ഇത്രയുംതന്നെ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഡിഫ്തിരിയയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.വൃത്തിഹീനമായ സാഹചര്യങ്ങളാണ് പനി പടര്‍ന്നുപിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരദേശങ്ങളിലും മലയോര മേഖലകളിലുമാണ് പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top