ദിലീപിൻറെ മൊത്തം ആസ്തി 1000 കോടിക്കുമുകളിൽ..മോഹൻലാലും മമ്മൂട്ടിയും ദിലീപിന് മുൻപിൽ ശിശുക്കൾ

കൊച്ചി: സിനിമ ഇൻഡസ്റ്റട്രിയിൽ മിമിക്രിരനായി എത്തിയ ദിലീപ് മോഹൻലാലിനേയും മമ്മൂട്ടിയേക്കും കടത്തിവെട്ടിയ അധിപനാണ് . അതോടൊപ്പം തന്നെ ദിലീപ് അറസ്റ്റിലായതോടെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. കണക്കുകളില്ലാത്ത സമ്പത്തിൻറെ അധിപനായി കഴിഞ്ഞ 20 വർഷം കൊണ്ട് ദിലീപ് മാറിയിരുന്നു എന്ന് തെളിയിക്കുന്നതാണ് രേഖകൾ. ദിലീപിൻറെ മൊത്തം ആസ്തി 1000 കോടിക്കുമുകളിൽ വരുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വെല്ലുന്ന സമ്പത്താണ് ദിലീപ് വാരിക്കൂട്ടിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തുതന്നെ ദിലീപിന്റെയും ബന്ധുക്കളുടെയും നിക്ഷേപം 600 കോടിക്ക് മുകളിലുണ്ടെന്നാണ് വിവരം. ഡി സിനിമാസും ദേ പുട്ടും ഉൾപ്പടെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ ബിസിനസ് സംരംഭങ്ങളും ദിലീപിനുണ്ട്.വിദേശത്തുനിന്ന് വൻ തോതിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പണം എത്തിയതായായാണ് അറിയുന്നത്. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന മറ്റ് ചിലരിലേക്കും ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം എത്തുന്നുണ്ട്.അതിനോടൊപ്പം തന്നെ ദിലീപ് നിർമ്മിച്ച സിനിമകളുടെ യഥാർത്ഥ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും ദിലീപിന്റെ വിദേശയാത്രകളെപ്പറ്റിയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഇന്ന് പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ബെഞ്ച് പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഹര്‍ജിക്കാരനെതിരെയുള്ളതെന്നും ചോദ്യം ചെയ്യലിനിടെ മതിയായ തെളിവു ലഭിച്ചാല്‍ അറസ്റ്റ് ചെയ്യാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫെബ്രുവരി 23 ന് കോടതിയില്‍ കീഴടങ്ങാനെത്തും മുമ്പ് പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയതോടെയാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top