അടുക്കളയില്‍ നിന്ന് അമ്മയുടെ കണ്ണില്‍ പൊടി പോയി ചികിത്സിക്കാന്‍ പണിമില്ലാത്തത് കൊണ്ട് കാഴ്ച്ച നഷ്ടപ്പെട്ടു; വേദനിക്കുന്ന ഓര്‍മ്മകളില്‍ സാന്ത്വനമായി ദീലീപിന്റെ കണ്ണാശുപത്രി

ചാലക്കുടി: അന്ധതയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കണ്ണാശുപത്രിയുമായി എത്തുകയാണ് നടന്‍ ദിലീപ്. സിനിമാ മേഖലയിലെ പലരും ആശുപത്രി വ്യവസായത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. പക്ഷേ ആരും കണ്ണാശുപത്രിയെന്ന പ്രത്യേക സംവിധാനത്തിനെ കുറിച്ച് ചിന്തിച്ചില്ല. ഈ വ്യത്യസ്ത വഴിയിലേക്ക് ദിലീപ് എത്താന്‍ ഒരു കാരണമുണ്ട്. സ്വന്തം അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാക്കിയ സംഭവം. അതുകൊണ്ട് തന്നെ കണ്ണാശുപത്രിയിലൂടെ ലാഭമല്ല ദിലീപ് ലക്ഷ്യമിടുന്നത്. പരമാവധി പേര്‍ക്ക് നല്ല കണ്ണ് ചികില്‍സയാണ് ലക്ഷ്യം.

ഇതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിനെ ദിലീപ് തന്നെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ-‘അടുക്കളയിലെ ജോലിക്കിടെ അമ്മയുടെ കണ്ണില്‍ വീണ പൊടി ഭേദമാകുമെന്ന് കരുതി ഒന്നുരണ്ട് ദിവസം കൊണ്ടുനടന്നുവെങ്കിലും ശമനമായില്ല. ആരോടും പരിഭവം പറയാതെ വേദന സഹിച്ച് അമ്മ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ദിവസങ്ങള്‍ പിന്നിട്ടതോടെ രോഗം മൂര്‍ച്ഛിച്ചു. അവസാനം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. അങ്ങനെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സാമ്പത്തിക പരാധീനത മൂലം അമ്മയുടെ കണ്ണ് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞില്ല’.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിമിക്രികാലം കഴിഞ്ഞ് സിനിമാ രംഗത്തെത്തി. സാമ്പത്തികം മെച്ചപ്പെട്ടു. അപ്പോഴും മനസില്‍നിന്നും ആ വേദന മാറിയില്ല. കാഴ്ചശേഷിയില്ലാത്തവരെ കാണുമ്പോള്‍ അമ്മയുടെ മുഖമാണ് തെളിഞ്ഞുവരിക. അങ്ങനെയാണ് ഐ വിഷന്‍ കണ്ണാശുപത്രിക്ക് തുടക്കമായത്.-ദിലീപ് പറഞ്ഞു. കണ്ഠമിടറി വാക്കുളോടെ ഈ കഥ സൂപ്പര്‍ താരം പറയുമ്പോള്‍ വേദിയിലുണ്ടായിരുന്നവരെല്ലാം വേദനയുടെ ആഴം മനസ്സിലാക്കി കണ്ണു തുടച്ചു. ദിലീപിന്റേയും കൂടി ഉടമസ്ഥതയിലുള്ള ഐ. വിഷണ്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രിയതാരം.
കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ച ഐ വിഷന്‍ നേത്രാശുപത്രിയുടെ സഹകരണത്തോടെ ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി.ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നൂറ് പേര്‍ക്കാണ് സൗജന്യമായി കൃഷ്ണമണി മാറ്റിവച്ച് നല്‍കുന്നത്.
പ്രതിവര്‍ഷം ഇതിനായി മാത്രം അരക്കോടി രൂപ ചെലവ് വരും. തുടര്‍ ചികിത്സക്കും അവസരം ഒരുക്കാനാണ് ദിലീപിന്റെ പദ്ധതി.

Top