കൊച്ചി : നടൻ ദിലീപിനെതിരെ ഒന്നിനെതിരെ ഒന്നായി കേസുകൾ ഉയരുന്നു .ഒരു കൊടും ക്രിമിനൽ ആണെന്ന് വിശ്വസിക്കേണ്ട അവസ്ഥയാണിപ്പോൾ .നടിയെ പീടിപ്പിച്ച കേസിൽ പ്രതി ആയതു മാത്രമായി ആ കേസ് അന്വോഷിച്ച പോലീസ് ഉദ്യോഗസ്ഥരെയും വധിക്കാൻ പ്ലാനിട്ടത് ഞെട്ടലോടെ ആണ് കേരളം ശ്രവിച്ചത്.നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് നടൻ ദിലീപ്
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് നിലനിൽക്കാൻ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ട ആവശ്യമുണ്ടെന്നു നിയമവിദഗ്ധർ. പ്രതികൾ ആസൂത്രണം ചെയ്ത കുറ്റകൃത്യം നടക്കാതിരുന്ന സാഹചര്യത്തിൽ ഇതു ശ്രമകരമാണ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവെട്ടണം, ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തണം തുടങ്ങിയ പ്രസ്താവനകൾ പ്രതികൾ നടത്തിയ ഘട്ടത്തിൽ അവരോടൊപ്പമുണ്ടായിരുന്ന ആറാം പ്രതിയെ തിരിച്ചറിയേണ്ടതും അന്വേഷണത്തിൽ നിർണായകമാണ്. പ്രതി ചേർത്തെങ്കിലും ആളുടെ പേരോ വിവരങ്ങളോ പൊലീസിനും അറിയില്ല.
ഉന്നത രാഷ്ട്രീയനേതാക്കളുമായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള ‘വിഐപി’ എന്നു മാത്രമാണ് ഇയാളെക്കുറിച്ചു ബാലചന്ദ്രകുമാറിനു വെളിപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളത്. ഇയാളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും ബാലചന്ദ്രകുമാർ അറിയിച്ചിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ള ‘വിഐപി’യുടെ സാന്നിധ്യം നൽകിയ ആത്മവിശ്വാസത്തിലാണു പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനെക്കുറിച്ചു ദിലീപ് സംസാരിക്കുന്നതെന്നാണു ശബ്ദരേഖയിലെ സംഭാഷണത്തിൽനിന്നു പൊലീസ് കരുതുന്നത്.
വിദേശയാത്ര കഴിഞ്ഞു കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ വിഐപി നേരിട്ടു ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് എത്തിയതായാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇയാൾ വീട്ടിലേക്കു കയറിയ ഉടൻ ദിലീപും ബന്ധുക്കളും ആദരവോടെ ചുറ്റും കൂടിയതായും മൊഴിയിലുണ്ട്.
അതേസമയം പുതിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ കുരുക്കായ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ് നിയമ നടപടികളിലേക്ക് കടന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ നീക്കം. ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. തനിക്കെതിരെ കള്ളക്കഥയാണ് ഉയര്‍ന്നിട്ടുള്ളതെന്ന് ദിലീപ് പറയുന്നു.ദിലീപ് പ്രതിയായ രണ്ടു കേസുകളാണിപ്പോഴുള്ളത്. രണ്ടും അന്വേഷിക്കുന്നത് വ്യത്യസ്ത പോലീസ് സംഘമാണ്. രണ്ടു സംഘത്തിലെയും ഉദ്യോഗസ്ഥര്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്നു. താരത്തെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍.