കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.ജാമ്യ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയിലേക്ക് മാറ്റണമെന്നാണ് ദിലീപിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതെങ്കിലും പരിഗണിച്ചില്ല. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യഹരജി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയത്.
അതേസമയം തന്നെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. ഈ സാഹചര്യത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമുണ്ടാകില്ല.എന്നാൽ വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു.
ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ഇതിന്റെ ശബ്ദരേഖകളും പുറത്തു വന്നിരുന്നു, ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ആരോപിക്കുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ദിലീപിനെതിരെ എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ് സഹോദരീ ഭര്‍ത്താവ് സുരാജ്. ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത വിഐപി, സുഹൃത്ത് ബൈജു, അപ്പു എന്നിവര്‍ക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നല്‍കിയത്.