നടിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പ് തന്നെ നടന്‍ ദിലീപ് ഇതേ കേസില്‍ ആരോപണ വിധേയനായി ജയിലിലായി. ഇത് സിനിമ മേഖലയില്‍ മാത്രമല്ല സാംസ്‌കാരിക സാമൂഹിക മേഖലയില്‍ തന്നെ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. ആരോപണ വിധേയനായി രണ്ടര മാസത്തോളം നടന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കൃത്യമായ ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോഴിത നടിയെ അക്രമിച്ച കേസ് സിനിമയാകുകയാണ്. ഈ ചിത്രത്തില്‍ ഒരു വലിയ ട്വിസ്റ്റുണ്ട്. അഡ്വ. ബി എ ആളൂര്‍ തിരക്കഥ എഴുതുന്ന ചിത്രം സലിം ഇന്ത്യയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് അവാസ്തവം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 1 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞു. ആളൂരിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അവാസ്ഥവത്തില്‍ ദീലീപ് അതിഥി വേഷത്തിലെത്തുന്നുണ്ട്. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട് നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ നേരിടേണ്ടി വന്നത് ദിലീപിനായിരുന്നു.
കേസില്‍ കുറ്റാരോപിതനാണ് താരം. ഈ പശ്ചാത്തലത്തില്‍ ചിത്രവും ദിലീപിന്റെ കഥാപാത്രവുമെല്ലാം ഏറെ ഉറ്റു നോക്കുന്ന ഒന്നാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതാനാണ് ദിലീപ്. കേസില്‍ പ്രതിയായ ആരോപിക്കപ്പെട്ട താരം രണ്ടര മാസത്തെ ജയില്‍ വാസത്തിനു ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു നടന് അന്ന് ജാമ്യം അനുവദിച്ചത്. അതേ സമയം കേസില്‍ വിചാരണ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഉടന്‍ തന്നെ കേസില്‍ വാദം തുടങ്ങും. നടിയെ ആക്രമിച്ച കേസുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് അഡ്വ. ആളൂര്‍. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. എന്നാല്‍ പിന്നീട് ആളൂര്‍ കേസില്‍ വക്കാലത്ത് ഒഴിയുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു തിരക്കഥയുമായി ആളൂരിന്റെ രംഗപ്രവേശനം. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കേസില്‍ ജാമ്യം അനുവദിച്ചത്. രണ്ടു ആള്‍ ജാമ്യത്തില്‍ ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചിരുന്നു. കൂടാതെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്,അന്വേണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാകണം, നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്, മാധ്യമങ്ങളോടു സംസാരിക്കുന്നതിന്, നിയന്ത്രണം എന്നീ ഉപാധികളോടെയായിരുന്നു നടന്റെ ജാമ്യം. എന്നാല്‍ ഇതുവരെ കോടതിയുടെ ജാമ്യ നിര്‍ദ്ദേശങ്ങള്‍ ദിലീപ് തെറ്റിച്ചിട്ടില്ല.
കോടതി നിര്‍ദ്ദേശങ്ങളെല്ലാം തന്നെ പാലിച്ചിട്ടുണ്ട്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ദിലീപ് ജര്‍മനിയിലാണ് ഇപ്പോള്‍. കോടതിയുടെ അനുമതിയോടെയാണ് താരം ഷൂട്ടിങ്ങിനായി ജര്‍മനിയ്ക്ക് പോയത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. സിനിമയുടെ ആവശ്യാര്‍ഥമാണ് വിദേശയാത്രയെന്നും ദിലീപ് അന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉപാധികളോടെ കോടതി താരത്തിന് പാസ്‌പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ വിദേശയാത്ര കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ വിദേശയാത്രയ്‌ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും പ്രതിയുടെ ഈ വിദേശയാത്ര കാരണം ഇതിന് താമസം വരും.
ഇത് ഇരയായ നടിയോടുളള അവഹേളനവും നീതി നിഷേധമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവങ്മൂലത്തില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ സിനിമ ചിത്രീകരണത്തിന്റെ പേരിലുളള ഇത്തരം യാത്രകള് സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അതിനാല്‍ പ്രതികളുടെ ഇത്തരം യാത്രകള്‍ നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ജര്‍മനിയില്‍ ചിത്രീകരണത്തിനായി ദിലീപിനോടൊപ്പം പോകുന്നവരുടെ പേര്, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങളെന്നും പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രേസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
സിനിമയുടെ ആവശ്യത്തിനു വേണ്ടിയാണ് വിദേശത്തു പോകുന്നതെന്നും, അതിനാല്‍ കോടതി നിര്‍ദ്ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിക്കാന്‍ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു ശേഷം കോടതിയുടെ ജാമ്യ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ദിലീപ് തെറ്റിച്ചിട്ടില്ല. കോടതി ഉത്തരവിട്ട എല്ലാ നിര്‍ദ്ദേശങ്ങളും താരം പാലിച്ചിരുന്നു.