മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.ഏവര്‍ക്കും നിരാശ

തിരുവനന്തപുരം:മലയാളത്തിലെ പ്രണയ ജോഡികള്‍ ഇനി ദമ്പതികള്‍. ഏറെ നാളത്തെ അഭ്യൂഹത്തിനൊടുവില്‍ കാവ്യമാധവും ദിലീപും വിവാഹികരായി. കൊച്ചി വേദാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളായ താരങ്ങള്‍ പങ്കെടുത്തു .അതേസമയം മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. മഞ്ജു വാര്യര്‍ ഇപ്പോള്‍ എവിടെയായിരിക്കും? ആര്‍ക്കും ഒരു പിടിയും ആര്‍ക്കുമില്ല . രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വിവാഹവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ സിനിമാലോകത്തെ ചില അടുത്ത സുഹൃത്തുക്കള്‍ മഞ്ജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണു കിട്ടിയത്. സൈറ ബാനു എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മഞ്ജു ഇപ്പോള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടു തന്നെ ഇന്ന് മഞ്ജു എറണാകുളത്ത് ഉണ്ടാകുമെന്നാണ് സിനിമാസുഹൃത്തുക്കള്‍ കരുതുന്നത്. ദിലീപ് – കാവ്യ വിവാഹം നടക്കുമ്പോള്‍ സ്വാഭാവികമായും മാദ്ധ്യമങ്ങള്‍ അടക്കമുള്ളവര്‍ മഞ്ജുവിന്റെ അഭിപ്രായം ആരായും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. വളരെ അടുപ്പമുള്ളവര്‍ക്കു മാത്രമേ മഞ്ജു എവിടെയുണ്ടെന്ന് അറിയു. അവരാകട്ടെ അതു പുറത്തുപറയുന്നുമില്ല.മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദിലീപ്-മഞ്ജു വിവാഹ മോചനത്തില്‍ എത്തിച്ചു.img-20161125-wa0026

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള സിനിമയെ ഞെട്ടിച്ച ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ദിലീപ് മഞ്ജു വാര്യരെ സ്വന്തമാക്കിയത്. മലയാള സിനിമയില്‍ തിളങ്ങിനിന്ന താരജോഡികളായിരുന്നു ഇരുവരും. സല്ലാപത്തില്‍ തുടങ്ങിയ ബന്ധം പ്രണയത്തിലേക്ക് വളരുകയായിരുന്നു. പിന്നീട് ഇരുവരും നായികാ-നായകന്മാരായി പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ ഹിറ്റു പട്ടികയിലെത്തി. സിനിമാഭിനയത്തിനൊപ്പം പ്രണയവും വളരുകയായിരുന്നു. ഒടുവില്‍ ഏവരെയും ഞെട്ടിച്ച് ഇരുവരും ഒളിച്ചോടി വിവാഹിതരായി. വിവാഹശേഷം മഞ്ജു സിനിമാഭിനയവും നിര്‍ത്തി. മകള്‍ മീനാക്ഷി ജനിച്ചതോടെ ഇരുവരും ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയിലായിരുന്നു. ഇതിനിടെയാണ് മഞ്ജു – ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടെന്ന മാദ്ധ്യമവാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരും ആദ്യം നിഷേധിച്ചെങ്കിലും ദാമ്പത്യം കുടുംബകോടതിയിലെത്തി. കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയെ ദിലീപിനു വിട്ടുനല്‍കി. വിവാഹമോചനത്തിന് കാരണമായ സംഗതികള്‍ രഹസ്യമായി വയ്ക്കാന്‍ കോടതി അനുമതി നല്‍കി.ഇതിനിടെ കാവ്യ മാധവനും വിവാഹിതയായിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ നീണ്ട ദാമ്പത്യബന്ധത്തിനുശേഷം കാവ്യയും വിവാഹമോചനം നേടി. ദിലീപ്-കാവ്യ ബന്ധമാണ് ഇരുദാമ്പത്യങ്ങളുടെയും തകര്‍ച്ചയ്ക്കു കാരണമെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്തായാലും എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ഇന്ന് ദിലീപും കാവ്യയും വിവാഹിതരാകുകയായിരുന്നുmanju-warrier-dih-news

ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് കാവ്യ തന്നെ എന്നു തെളിയുന്നു.മഞ്ജു പറഞ്ഞതെല്ലാം സത്യമായിരുന്നു.ദിലീപ് മഞ്ജു പിരിയാന്‍ കാരണം കാവ്യ തന്നെയെന്നു തെളിഞ്ഞിരിക്കയാണിപ്പോള്‍ .മലയാളത്തിന്റെ എക്കാലത്തേയും മികച്ച താരജോഡികളായിരുന്നു ദിലീപും മഞ്ജുവും . അവര്‍ വിവാഹിതരായപ്പോള്‍ മലയാള ലോകം ഏറെ സന്തോഷിച്ചു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുന്നെന്ന വാര്‍ത്ത അതിലും ഞെട്ടലാണ് സിനിമാ പ്രേമികള്‍ക്ക് നല്‍കിയത്. അപ്പോള്‍ മുതല്‍ ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ദിലീപ് കാവ്യ വഴിവിട്ട ബന്ധമാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒടുവില്‍ മഞ്ജുവിന്റെ ആരോപണങ്ങളെല്ലാം ശരിവെക്കും വിദമാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്.
ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. കാവ്യാമാധവന്‍ നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ അനേകം ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചതിനെ തുടര്‍ന്ന് ഇരുവരേയും ചേര്‍ത്ത് അനേകം ഗോസിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. അടൂര്‍ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.
എന്നാല്‍ അതിനെയെല്ലാം ഇരുവരും അവഗണിച്ചിരുന്നെങ്കിലും മഞ്ജുവുമായി ദിലീപ് ബന്ധം പിരിഞ്ഞപ്പോള്‍ ഈ വാര്‍ത്തകള്‍ക്ക് ശക്തി കൂടുകയായിരുന്നു. അടുത്തിടെ ഈ വാര്‍ത്ത വീണ്ടും വന്നപ്പോള്‍ ദിലീപ് ശക്തമായിട്ടാണ് പ്രതികരിച്ചത്. മകള്‍ മീനാക്ഷിയുടെ അറിവോ അനുവാദമോ കൂടാതെ ഇനിയൊരു വിവാഹത്തിന് തയ്യാറാകില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അടുത്തിടെ മകളെ ചേര്‍ത്ത് വാര്‍ത്ത പുറത്തു വന്നതിനോടും വൈകാരികമായി തന്നെ പ്രതികരിച്ച ദിലീപ് മാധ്യമപ്രവര്‍ത്തകരെ കോടതി കേറ്റുമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
ഇരുപതിലധികം ചിത്രങ്ങളിലാണ് ദിലീപും കാവ്യാമാധവനും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മിക്കവയും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. അടുത്തിടെ ഏറെ സെലക്ടീവായി മാറിയിരുന്ന കാവ്യാമാധവന്‍ സിനിമ കുറച്ചത് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിരുന്നെന്നാണ് സൂചന. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പൂര്‍ണ്ണമായും കുടുംബവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് ശേഷം അടുത്തിടെ ഹൗഓള്‍ഡ് ആര്‍ യൂ വിലൂടെ തിരിച്ചെത്തുകയും തിരക്കേറിയ നടിയായി മാറുകയും ചെയ്തിരുന്നു

Top