ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തി?

ആലുവ:ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയാതായി അസ്‌രോപണം നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ എത്തിയതായി ആരോപണം. ഇപ്പോള്‍ ചിട്ടി നടത്തിപ്പുകാരനായ ഇയാള്‍ സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയാണ് ഇയാള്‍ ജയിലിലെത്തിയത്.
ജയിലിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം ജയില്‍ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി. അവധി ദിവസമായിട്ടും ജയില്‍ സൂപ്രണ്ട് ഇന്നലെ ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ നടനെ കാണാനെത്തിയതല്ല തന്നെ കാണാനാണ് ഇയാള്‍ എത്തിയതെന്നാണ് ജയില്‍ സൂപ്രണ്ട് പി.പി ബാബുരാജ് പറഞ്ഞു.
ജയിലില്‍ കഴിയുന്ന വിഐപി തടവുകാരുടേയും ജയില്‍ ഉദ്യോഗസ്ഥരുടേയും ഇടനിലക്കാരനായി പലപ്പോഴും അറിയപ്പെടാറുള്ള ഇയാളുടെ ഇന്നലത്തെ സന്ദര്‍ശനം നടനു വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Top