മഞ്ജു വാര്യറും സാഗറും അടക്കമുള്ള ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാടില്ലെന്നതടക്കമുള്ള ആവശ്യങ്ങളാണ് ദിലീപ് ഹർജിയിലൂടെ ഉയർത്തിയിരുന്നത്. എന്നാല്‍ ഇതില്‍ കോടതിയുടെ ഭാഗത്ത് നിന്നും ഇടക്കാല ഇടപെടലുകള്‍ ഉണ്ടാവാതിരുന്നതോടെ മഞ്ജു വാര്യർ ഉള്‍പ്പടേയുള്ളവർ വീണ്ടും സാക്ഷികളായി എത്താനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
അതേസമയം, തന്നെ കേസ് വളരെ ശക്തമായ നിലയിലാണ് മുന്നോട്ട് പോവുന്നതെന്നും തെളിവുകളെല്ലാം പ്രതിഭാഗത്തിന് എതിരാണെന്നുമാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ കാര്യങ്ങള്‍ എന്തായി, എന്തായി എന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയാണ്. അടച്ചിട്ട മുറിയിലായതുകൊണ്ട് അതീവ രഹസ്യമായാണ് വിചാരണ നടക്കുന്നത്. സാക്ഷികളെ ഒരോരുത്തരേയായി വിസ്തരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിലെ പ്രധാനസാക്ഷിയും രണ്ടാംഘട്ടത്തില്‍ ഈ കേസിന് ഒരു ഉണർവ്വ് കൊണ്ടുവരികയും ചെയ്ത ബാലചന്ദ്രകുമാർ എന്ന സംവിധായകനെ രണ്ടുവട്ടം വിസ്തരിച്ചു കഴിഞ്ഞു.ബാലചന്ദ്രകുമാറിന്റ വിചാരണ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അടച്ചിട്ട മുറിയിലായതിനാല്‍ തന്നെ വിവരങ്ങളൊന്നും ലഭ്യമല്ല.
വളരെ കൃത്യമായ തെളിവുകളാണ് ബാലചന്ദ്രകുമാർ നല്‍കിയിരിക്കുന്നത്.പെന്‍ഡ്രൈവ് ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്നുവെന്ന് തെളിയിക്കുന്ന ആ ശബ്ദരേഖയും ആ സമയവും മൊബൈല്‍ ഫോണ്‍ നെറ്റ് വർക്കുകള്‍ എല്ലാം കൂടി പരിശോധിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന് നൂറ് ശതമാനം തെളിയിക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്.
ദിലീപിന്റെ പക്കല്‍ ആ വിഷ്വല്‍സ് ഉണ്ട്. ആ ലാപ്ടോപ്പ് നശിപ്പിച്ചുവെന്ന് പറയുന്നെങ്കിലും അത് എവിടെയാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.ഒരുവശത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ കിടക്കുമ്പോള്‍ മറുവശത്ത് ഇതേ ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ മറ്റ് ചില തെളിവുകള്‍ കിടക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസാണ് അത്. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയുടെ മുന്നിലുണ്ട്. ആ ശബ്ദരേഖകള്‍ക്ക് അനുസരിച്ച് പ്രതിഭാഗത്തുള്ള ദിലീപിന്റേയും ദിലീപിന്റെ അനുജന്‍ അനൂപിന്റെയും ശരത്തിന്റേയുമൊക്കെ ശബ്ദ സാമ്പിളുകള്‍ എടുത്തപ്പോള്‍ ഇതെല്ലാം അവരുടേതാണെന്ന് തെളിഞ്ഞു.
മൂന്നാമതായി പള്‍സർ സുനിക്കെതിരായുള്ള തെളിവുകള്‍. പള്‍സർ സുനി എന്താണ് ചെയ്തത്. അയാള്‍ ആർക്ക് വേണ്ടിയാണ് കത്തെഴുതിയത്. ദിലീപിന് ആ കത്ത് കൊടുക്കുമ്പോള്‍, ആ കത്ത് ദിലീപ് കയ്യില്‍ സൂക്ഷിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം അത് ഡിജിപിയെ ഏല്‍പ്പിക്കുന്നു. ലോക്നാഥ് ബെഹ്റയാണ് ഡി ജി പി. ഈ സംഭവം നടന്ന് ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുക്കാല്‍ മണിക്കൂറോളം സാംസാരിച്ചു എന്നതിന്റെ തെളിവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ആളുകള്‍ പറഞ്ഞ കാര്യങ്ങളൊക്കെ തെളിവുകള്‍ മുകളില്‍ തെളിവുകളായി കോടതിയില്‍ എത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതില്‍ പ്രതിഭാഗം വിഷമിക്കുന്നു. കൃത്യമായ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസ് തെളിയിക്കുന്നതിലേക്ക് നയിക്കും.
അതുകൊണ്ട് തന്നെ ഈ കേസിന്റെ വിധിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.