തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ തത്കാലം ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചേക്കില്ലെന്ന് വിവരം. നേരത്തെ തന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിലാകുന്നതിന് മുമ്പ് ജാമ്യം നേടണമെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയിൽ താരത്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ തത്കാലം സുപ്രീം കോടതിയിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് അറിയുന്നത്.
കേസിൽ ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് . ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ദിലീപിന്റെ ഫോണ്‍ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പോലീസുണ്ട്.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു ഗായികയും പോലീസ് നിരീക്ഷണത്തിലുണ്ട്. ചില സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഹൈക്കോടതി ജാമ്യേപേക്ഷ തള്ളിയതോടെ ഇനി ദിലീപിന്റെ മുന്നിൽ രണ്ട് വഴിയാണുള്ളത്. ഒന്നുകിൽ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുക. അല്ലെങ്കിൽ കുറച്ചു കൂടി കാത്തിരുന്ന് ഹൈക്കോടതിയിലേക്ക് വീണ്ടുമെത്തുക. എന്നാൽ ദിലീപ് കേസിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തിൽ സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെയാണെങ്കിൽ താരത്തിന്റെ ജയിലിലെ റിമാൻഡ് വാസം നീളും.
അതേസമയം, മജിസ്ട്രേറ്റ് കോടതി മുതൽ കേസിലെ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് പ്രോസിക്യൂഷൻ വാദിക്കുമ്പോൾ ജാമ്യം കിട്ടാൻ എളുപ്പമല്ല. ഹൈക്കോടതിയിൽ കേസ് വാദിച്ച അഡ്വ.രാംകുമാറിനെ മാറ്റി സുപ്രീം കോടതിയിലെ പ്രമുഖ വക്കീലിനെ ഇതിനായി രംഗത്തിറക്കാൻ താരവുമായി ബന്ധപ്പെട്ടവർ ആലോചിച്ചിരുന്നു. എന്നാൽ തത്കാലം ഇതിലേക്ക് നീങ്ങേണ്ടതില്ലെന്നും അന്വേഷണം ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനുമാണ് ഇവരുടെ തീരുമാനം.
അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് ഗൗരവമായ നിരീക്ഷണങ്ങളാണ്. നടിക്കു നേരെ നടന്നത് ക്രൂരകൃത്യമാണെന്നും നടിയെ ആക്രമിക്കുന്നതിന് മുന്പ് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും കോടതി വിലയിരുത്തിയിരുന്നു. ഗൂഢാലോചന അതീവരഹസ്യമായാണ് നടന്നിട്ടുള്ളത്. പൾസർ സുനിയും ദിലീപും അഞ്ച് തവണ കണ്ടതായി ഹോട്ടൽ റൂമിലെ ദൃശ്യങ്ങളും മറ്റും തെളിയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിനിനെതിരെ പൊലീസ് ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമാണ്. പ്രതി സമൂഹത്തിൽ നല്ല സ്വാധീനമുള്ള ആളാണെന്നും അതിനാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി നീരീക്ഷിച്ചു.
കേസില്‍ പോലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിപ്പോയിരിക്കയാണ് . കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ്. നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.