കൊച്ചി :ദിലീപ് കുടുങ്ങിയെന്നു തന്നെ സൂചന . നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന നടന്‍ ദിലീപിന്റെ വാദം പൊളിയുന്നു. ദിലീപിന്റെയായി പുറത്തിറങ്ങിയ അവസാന ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു.ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ഫോട്ടോ ലഭിച്ചത്. 2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി.
പള്‍സര്‍ സുനി ജയിലില്‍നിന്നു കൊടുത്തയച്ച കത്തില്‍ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വീട്ടിലും പോലീസ് പരിശോധനയ്ക്കെത്തി. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പരിശോധനയ്ക്ക് ശേഷമാണ് വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള സംഘം വീട്ടിലെത്തിയത്.വെള്ളിയാഴ്ച വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പോലീസ് സംഘം കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലെത്തിയത്. എന്നാൽ വെണ്ണലയിലെ കാവ്യാ മാധവന്റെ വില്ലയിൽ ആളില്ലാത്തതിനാൽ രണ്ട് തവണയും പോലീസിന് നിരാശരായി മടങ്ങേണ്ടി വന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് പോലീസ് സംഘം കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധനയ്ക്കെത്തിയത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന പരിശോധന ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനിച്ചത്.
കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് പോലീസ് സംഘം കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ലയിലെത്തിയത്. ജൂലായ് 1 വെള്ളിയാഴ്ച വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പോലീസ് കാവ്യയുടെ വില്ലയിലെത്തിയത്. വീട്ടിൽ ആളില്ല… എന്നാൽ രണ്ടു തവണ പോലീസ് സംഘം വന്നപ്പോഴും കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ലയിൽ ആളില്ലായിരുന്നു. ഇതുകാരണം പോലീസ് സംഘത്തിന് അകത്തേക്ക് പ്രവേശിക്കാനാകാതെ മടങ്ങേണ്ടി വന്നു. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ… നേരത്തെ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. രാവിലെ 11 മണി മുതൽ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൂർത്തിയായത്. സിസിടിവി ദൃശ്യങ്ങളും പണമിടപാടുകളും… കാക്കനാട്ടെ സ്ഥാപനത്തിലെ പണമിടപാടുകളും സിസിടിവി ദൃശ്യങ്ങളുമാണ് പോലീസ് സംഘം പരിശോധിച്ചത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദ പരിശോധനയ്ക്കായി സി-ഡിറ്റിലേക്ക് അയക്കുമെന്നാണ് പോലീസ് അറിയിച്ചത്.
പൾസർ സുനി എഴുതിയതെന്ന് കരുതുന്ന കത്തിൽ കാക്കനാട്ടെ കടയെ സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാക്കനാട്ടെ കടയിൽ പോയിരുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. സുനി ഇവിടെ എത്തിയിരുന്നോ എന്ന് കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കടയുടെ പേരില്ലായിരുന്നു… നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാക്കനാട്ടെ കടയിൽ പോയെന്ന് മാത്രമാണ് സുനിയുടെ കത്തിലുള്ളത്. കടയുടെ പേര് കത്തിൽ വ്യക്തമാക്കിയിരുന്നില്ലെങ്കിലും, ഇത് കാവ്യാ മാധവന്റെ സ്ഥാപനമാകാമെന്നാണ് നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സഹതടവുകാരുടെ മൊഴിയിലും… സുനിയുടെ സഹതടവുകാരുടെ മൊഴിയിലും കാക്കനാട്ടെ കടയെക്കുറിച്ച് സൂചനയുണ്ടായിരുന്നു. നടിയെ ആക്രമിച്ചത് ശേഷം സുനി കാക്കനാട്ടെ കടയിൽ പോയിരുന്നുവെന്നാണ് ഇവരുടെ മൊഴിയിലുള്ളത്. ഇതുസംബന്ധിച്ച് ദിലീപിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ടെന്നാണ് സൂചന.