ദിലീപ് കുറ്റം സമ്മതിച്ചു!..?മണ്ടൻ ബുദ്ധി ദിലീപിന് കനത്ത തിരിച്ചടിയാകും! ഗൂഡാലോചന വാദം ശരിയാകുന്നു…

കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ഗൂഡാലോചന ചുമത്തി ജയിലിൽ കിടക്കുന്ന ദിലീപ് കുറ്റം ഭാഗികമായി സമ്മതിച്ചു.. നഗ്നചിത്രം എടുക്കാൻ പറഞ്ഞു എന്ന കുറ്റസമ്മതം പോലുള്ള വാദം  പോലീസിന്റ ഗൂഡാലോചന കേസിന് അതി ശക്തമായ അംഗീകാരം ആയിരിക്കയാണ്. കേസിൽ ദിലീപിന് വൻ തിരിച്ചടി ആകുന്നതാണ് ‘മണ്ടൻ ബുദ്ധിയിലെ ‘ജാമ്യാപേഷ!.. ഭാഗികമായ കുറ്റസമ്മതം എന്ന് ചിന്തിക്കാവുന്ന തരത്തിൽ    ജാമ്യാപേക്ഷയിൽ തന്നെ കൊടുത്തിരിക്കുന്നത് കനത്ത തിരിച്ചടിയാകും ഈ കേസിൽ .പ്രോസിക്യൂഷന്റെ ഗൂഢാലോചന വാദത്തിന് പ്രതി തന്നെ ഇട്ടു കൊടുത്ത കോടതി രേഖയായി മാറാൻ സാധ്യതയുണ്ട് ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ!.. നഗ്നചിത്രം മാത്രം എടുക്കാൻ പറഞ്ഞിട്ടുള്ളൂ എന്ന പോലീസ് വാദം ‘ എന്നത് നിസാരവൽക്കരിച്ച് അത് കുറ്റത്തിന് കാരണമാവുകയാണ് .പോലീസ് വാദം അത് മാത്രമേ ഉള്ളൂ എന്ന് പ്രതി  പറയുമ്പോൾ അത് സമ്മതമായി കരുതാം.

അതേ സമയം    അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനുമുമ്പ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അതീവ ഗൗരവമുള്ള കേസാണെന്നായിരുന്നു അങ്കമാലി കോടതി വിലയിരുത്തിയത്. നടിയുടെ നഗ്നചിത്രം എടുത്ത് നല്‍കാന്‍ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനെതിരെ ദിലീപിനെ പരിഹസിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി ദിലീപിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!.. എന്ന പരിഹാസത്തോടെ തുടങ്ങുന്ന ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ ‘കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം’ എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചില്‍ നമ്മുടെ തല പിളര്‍ക്കണം. സെപ്റ്റംബര്‍ 28 കരിദിനമാണ് മനുഷ്യ സ്‌നേഹികള്‍ക്ക്. കലാ സ്‌നേഹികള്‍ക്ക്.

Top