മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ ദീലീപ് നടത്തുന്ന സ്റ്റേജ് ഷോകള്‍ ബഹിഷ്ക്കരിക്കാന്‍ നിരവധി മലയാളികള്‍ തയ്യാറായിരുന്നു. തന്റെ ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സാബു കട്ടപ്പന എന്നയാള്‍ ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി പറഞ്ഞത്.പ്രമുഖ നടിയെ വിവാഹം കഴിയ്ക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്ത ദിലീപിന്റെ പരിപാടി അമേരിക്കയില്‍ ഞങ്ങള്‍ ബഹിഷ്കരിക്കും എന്നായിരുന്നു സാബു കട്ടപ്പന പറഞ്ഞത്.
ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ദിലീപ് പ്രതികരിയ്ക്കുകയുണ്ടായി. ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോള്‍ തന്നെ സംഘാടകരെ വിളിച്ചു സംസാരിച്ചു. തന്റെ മകളെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാത്തതിന് സാബു പ്രതികാരം ചെയ്തതാണ് ആ വീഡിയോ എന്നായിരുന്നത്രെ സംഘാടകരുടെ പ്രതികരണം.
എന്നാല്‍ ആ പരിപാടി പറഞ്ഞ സമയത്ത് പറഞ്ഞതിലും ഗംഭീരമായി നടക്കും. അതിനുള്ള റിഹേഴ്സലും മറ്റുമൊക്കെ പൂര്‍ത്തിയായി. പരിപാടി അവതരിപ്പിയ്ക്കാന്‍ ഭാര്യ കാവ്യയ്ക്കൊപ്പമാണ് ദിലീപ് എത്തിയത്. നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്.
കാവ്യയെ ദിലീപ് പുറത്തിറക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയാണിത്. റിമി ടോമി, നമിത പ്രമോദ്, ധര്മജന് ബോള്‍ഗാട്ടി തുടങ്ങിയ മറ്റു താരങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.