കൊച്ചി: സ്ഥിരം ദിലീപ് വിമര്‍ശകനായ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരിയുടെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് .പല പ്രശസ്ത-കുപ്രശസ്ത രംഗങ്ങളില്‍ സാന്നിധ്യമുള്ള ആളാണ് ദിലീപ് എന്നതാണ് ആക്ഷേപം. സാന്നിധ്യം മാത്രമല്ല, സാമീപ്യവും ഉണ്ടത്രെ.അധോലോകവുമായി ബന്ധപ്പെട്ടവർ ദിലീപിനെ ജീവനോടെ വെക്കില്ല ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്‍ സുരക്ഷ പ്രശ്‌നം ഉണ്ട് എന്നാണ് പോലീസും പറയുന്നത്. പക്ഷേ പല്ലിശ്ശേരി പറയുന്നത് അതുക്കും മേലെയാണ്.അഭ്രലോകം എന്ന തന്റെ പംക്തിയിലാണ് ഇക്കാര്യവും പല്ലിശ്ശേരി പറയുന്നത്. ദിലീപിന്റെ ശത്രുക്കളെ കുറിച്ചാണത്.തന്റെ പംക്തിയില്‍ ദിലീപിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ആണ് പല്ലിശ്ശേരി ഇങ്ങനെ പറയുന്നത്. ദിലിപീന് ഭീഷണി ഉണ്ടാകും? എന്നാണ് തലക്കെട്ട്.ദിലീപ് ജയിലിലാണെങ്കില്‍ കോടതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ദുരൂഹമായ ഒരു ആക്രമണം മുന്നില്‍ കണ്ടുകൊണ്ടാണ് എന്നാണ് പല്ലിശ്ശേരിയുടെ കണ്ടെത്തല്‍. നിസ്സാരനായ ഒരു വ്യക്തിയല്ല ദിലീപ് എന്നും പറയുന്നുണ്ട്.
അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോട് ഇരിക്കുന്നത് താത്പര്യമില്ലേ്രത എന്നും പറഞ്ഞുവയ്ക്കുന്നുണ്ട് പല്ലിശ്ശേരി. അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട് എന്നാണ് പല്ലിശ്ശേരിയുടെ കണ്ടെത്തല്‍.ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ പല രഹസ്യങ്ങളും പുറത്ത് വരും എന്നും അതൊരുപക്ഷേ പല വമ്പന്‍മാരിലേക്കും നീണ്ടേക്കാം എന്നും പല്ലിശ്ശേരി പറയുന്നു. എന്നാല്‍ ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നതിന് പല്ലിശ്ശേരിക്ക് കൃത്യമായ ഉത്തരങ്ങള്‍ ഒന്നും ഇല്ല.ജാമ്യം കിട്ടി പുറത്ത് പോകുന്നതിനേക്കാള്‍ സുരക്ഷിതം ജയില്‍ തന്നെ ആണ് എന്നതാണ് പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം. അടുത്ത ദിവസം ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതോടെ പല്ലിശ്ശേരിയുടെ ഈ വാദം പൊളിയും എന്ന് ഉറപ്പാണ്.ജയിലില്‍ ദിലീപിനെ കാണാന്‍ ഒരു സ്വര്‍ണ വ്യാപാരി എത്തി എന്നതാണ് അടുത്ത ആരോപണം. അന്വേഷണം ആ വ്യാപാരിയിലേക്കും നീളുന്നതായി പല്ലിശ്ശേരിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ടത്രെ!
ദിലീപിന്റെ അറസ്റ്റും കേസിന്റെ പുരോഗതിയും എല്ലാം മുഖ്യമന്ത്രിയുടെ ക്രെഡിറ്റില്‍ ആണ് പല്ലിശ്ശേരി ചേര്‍ക്കുന്നത്. എത്ര വലിയവനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ഇളവും നല്‍കേണ്ടെന്നാണത്രെ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യവും പറയുന്നത് പല്ലിശ്ശേരി തന്നെയാണ്.സത്യത്തിന്റെ മുഖം എത്ര വികൃതമായാലും അത് കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാണ് പല്ലിശ്ശേരി തന്റെ പംക്തി അവസാനിപ്പിക്കുന്നത്. പല്ലിശ്ശേരിയുടെ വാദങ്ങളില്‍ എത്രത്തോളം സത്യമുണ്ട് എന്നത് സംശയത്തിന്റെ നിഴലില്‍ തന്നെയാണ്.
അതേസമയം ദിലീപിനെയും ദിലീപിന്റെ ബിസിനസിനെയും തകർക്കുക എന്ന ലക്ഷ്യത്തോടുള്ള വാൻ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത് എന്നതിന് തെളിവുകള്‍ പുറത്ത് .കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ചുമത്തി അറസ്റ്റിലായി ആലുവ ജയിലിലാണ് നടന്‍ ദിലീപ്. നടനെ അനുകൂലിക്കുന്നവര്‍ പറയുന്നു ദിലീപ് നിരപരാധിയാണെന്ന് .നടനെതിരേ ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തുവെന്ന ആരോപണവും ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.നടന്റെ ഭാവി ജീവിതം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് ആക്ഷേപം. സിനിമാ മേഖലയിലുള്ളളവര്‍ തന്നെ ഈ നിലപാടുമായി രംഗത്തെത്തിയിരുന്നു. നടന്‍ സ്ഥാപനങ്ങളും ഭൂമിയും എല്ലാം വ്യാജവും അനധികൃതവുമാണെന്ന് വരുത്തി തീര്‍ക്കുന്നത് ആരാണ്. ഇതിന് പിന്നില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്നാണ് തെളിയുന്ന കാര്യം.ദിലീപിന്റെ കൈവശമുള്ള സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചാലക്കുടിയിലേയും കുമരകത്തെയും പറവൂരിലെയും ഭൂമി സംബന്ധിച്ച് ഈ ആരോപണം ഉയര്‍ന്നു.എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി. കുമരകത്തും പറവൂരും ചാലക്കുടിയിലും ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്ന് വീണ്ടും നടത്തിയ സര്‍വേയില്‍ വ്യക്തമാക്കി.
എന്നാല്‍ അതിനിടെ പൊടുന്നനെയാണ് ദിലീപിന്റെ ഉടമസ്ഥതിയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയം മുന്‍സിപ്പാലി അധികൃതര്‍ അടച്ചുപൂട്ടിയത്. നിസാരമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു .ദിലീപിനെതിരേ നിലനില്‍ക്കുന്ന വികാരം മുതലെടുക്കുക എന്ന ഒരു ലക്ഷ്യം ഈ അടച്ചുപൂട്ടലിന് പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഡി സിനിമാസ് അടച്ചുപൂട്ടിയതില്‍ അധികൃതര്‍ വിവേചനം കാണിച്ചുവെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.അധികൃതരുടെ ഇരട്ട നിലപാടിന്റെ തെളിവുകള്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. ഡിസിനിമാസ് അടച്ചുപൂട്ടാന്‍ പറഞ്ഞ കാരണം ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്നതാണ്. അതാകട്ടെ, തിടുക്കത്തില്‍ അടച്ചുപൂട്ടേണ്ട കാരണവുമല്ല.
മുന്നറിയിപ്പ് പോലും നല്‍കാതെയാണ് അടച്ചുപൂട്ടല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ചാലക്കുടിയില്‍ തന്നെ മറ്റൊരു തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.ഒടുവില്‍ ഈ രണ്ട് കാര്യങ്ങളും ഉയര്‍ത്തി ചാലക്കുടി നഗരസഭക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയര്‍ന്നപ്പോള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുള്ള തീയേറ്ററിനും ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.