ദിലീപിന് പൂട്ടിട്ട് ക്രൈംബ്രാഞ്ച്; ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് മുംബൈയിലെ ലാബില്‍; ഒരു ഫോണിന് 75,000 രൂപ ലഭിച്ചെന്ന് ലാബ് ജീവനക്കാരന്റെ മൊഴി

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ ഫോണുകള്‍ സമര്‍പ്പിച്ച്‌ ഡാറ്റ നീക്കം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഒരു ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന് 75,000 രൂപ ലഭിച്ചതായി ലാബ് ജീവനക്കാരന്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരന്‍ സുഗീന്ദ്ര യാദവിന്റെ മൊഴി. ലാബിലെ കമ്ബ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറര്‍ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ നാല് ഫോണുകളാണ് മുംബൈയിലെ ലാബില്‍ ദിലീപ് സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് ഫോണുകള്‍ മാത്രമേ കോടതിയില്‍ ഹാജരാക്കിയുള്ളൂ. മറ്റ് രണ്ട് ഫോണുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. മുംബൈയിലുള്ള ലാബ് ദിലീപിന് പരിചയപ്പെടുത്തിയത് ഇന്‍കം ടാക്‌സ് അസി.കമ്മീഷണര്‍ ആയിരുന്ന വിന്‍സന്റ് ചൊവ്വല്ലൂരാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ലാബില്‍ മറ്റ് പല അനധികൃത ഇടപാടുകളും നടക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രൊഡക്ഷന്‍ മാനേജര്‍ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡ് ദിലീപ് ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള തള്ളി. കണ്ടെത്തലുകളില്‍ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ
വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് 17ലേക്ക് മാറ്റി. ദിലീപിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Top