തെളിവുകൾ ശക്തം!അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കം.ദിലീപ് അറസ്റ്റിലേക്ക്

കൊച്ചി :നടി ആക്രമണ കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തതാണ് നീക്കം നടത്തി എന്ന കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകൾ .ദിലീപ് ഉടൻ തന്നെ അറസ്റ്റിലാവും .നാളെ ചിലപ്പോൾ ദിലീപിന് കറുത്ത ബുദ്ധനായിരിക്കും .ദിലീപ് വീണ്ടും അറസ്റ്റിലാവും .ദിലീപ് അറസ്റ്റിലാവും എന്ന് ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തി .

വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവും. അത് അറസ്റ്റാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിര്‍ണായക നീക്കമാവാം. നീക്കമുണ്ടാവുക കൊച്ചിയിലായിരിക്കാം. വളരെ നിര്‍ണായകമായ, ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ഞാനറിയുന്നത്. അതെന്തായാലും ഇന്നുണ്ടാവും. ബൈജു കൊട്ടാരക്കര പറഞ്ഞു എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഗൂഢാലോചനക്കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ. ഇതിനായി കോടതിയെ സമീപിക്കും. കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ ഇപ്പോൾ ആലോചിക്കുന്നില്ല. ഇക്കാര്യത്തിൽ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമെന്ന് എസ് പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപിനെയും ഗൂഢാലോചനക്കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു.

മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.

കേസിലെ പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അനൂപും ബാലചന്ദ്രനും ഗ്രാൻറ് പിച്ചേഴ്സിൽ വെച്ച് കണ്ടിരുന്നുവെന്നാണ് ദാസൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. എന്നാൽ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്ന് ദിലീപിൻ്റെ മൊഴി. അതേസമയം ചോദ്യം ചെയ്താൽ പൂർത്തീകരിച്ച ശേഷം ആയിരിക്കും കസ്റ്റഡിയിൽ വേണമെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്നും എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കികഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു.

ദിലീപ് നായകമായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാർ തന്നെയാണ് തന്നെ അറിയിച്ചതെന്ന് റാഫി മൊഴി നൽകി. സിനിമയിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയിൽ നിന്നും ആദ്യം പിൻമാറിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തിൽ റാഫിയുടെ മൊഴി നിർണായകമാവും.പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിറ്റൽ തെളിവിൽ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത്.

Top