കൊച്ചി: ജാമ്യത്തിനുള്ള പ്രതീക്ഷ ദിലീപ് പൂര്‍ണമായും കൈവിടുന്നു. കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടി വരും. ജാമ്യം തള്ളിക്കൊണ്ടുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ശക്തമായ തിരിച്ചടി പ്രതിഫലിക്കുന്നു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നു. 20 വര്‍ഷമോ ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ഇനി സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ടു കാര്യമില്ല. ജാമ്യത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അതിനായി ഹര്‍ജി നല്‍കാന്‍ കഴിയൂ. മറിച്ച് കൂടുതല്‍ തെളിവുകളുമായാണ് പ്രോസിക്യൂഷന്റെ രംഗപ്രവേശം. അതു കണക്കിലെടുത്താണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇന്നുണ്ടായത്. ജാമ്യത്തിനുള്ള വാതിലുകള്‍ ഇനി എവിടെയും കൊട്ടിയടയ്ക്കുന്ന ഫലമാണ് അതു സൃഷ്ടിച്ചിരിക്കുന്നത്.
ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ആദ്യവിധി ജൂലൈ ആദ്യവാരത്തില്‍ പുറപ്പെടുവിച്ചപ്പോള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക ക്രൂരകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. കാരണം നിസ്സഹായയായ ഒരു യുവനടിയെ ആസൂത്രണം ചെയ്ത് ആക്രമിച്ച കുറ്റകൃത്യമാണിത്. പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. രണ്ടാം തവണയും ജാമ്യം നിഷേധിച്ചപ്പോള്‍ സാഹചര്യങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ പുറത്തിറക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പുതിയ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചാണു വീണ്ടും മജിസ്‌ട്രേറ്റിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ കൂടാതെ പള്‍സര്‍ സുനിയുടെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ദിലീപ് ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നു. അത് സ്വീകരിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ വിധി.
ഇനിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടു കാര്യമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കരുതുന്നത്. സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ നിവൃത്തിയില്ല. നിര്‍ഭയ കേസിനു ശേഷം സുപ്രീം കോടതിയുടെ സമീപനം ഇത്തരം കേസുകളില്‍ കര്‍ക്കശമാണ്. പ്രത്യേകിച്ചും വാടകയ്‌ക്കെടുത്തവരെ കുറ്റകൃത്യത്തിനായി നിയോഗിച്ച് അതീവഗൗരവത്തോടെ സുപ്രീം കോടതി കാണുമെന്ന് ഉറപ്പാണ്.
പള്‍സര്‍ സുനി ദിലീപിന്റെ വാടകക്കാരനായതായി കൂടുതല്‍ ആഴത്തില്‍ കാണിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ദിലീപിനു കുറ്റപത്രം നല്‍കും. അങ്ങനെയായാല്‍ ചട്ടപ്രകാരം ജാമ്യം പ്രതീക്ഷിക്കാനേ കഴിയില്ല. അതാത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിചാരണ കഴിയുന്നതുവരെ ജയിലില്‍ കഴിയേണ്ടി വരും. അതാണു നിയമത്തിലെ കഠിന വ്യവസ്ഥ.
വിചാരണ ഉടനെ തുടങ്ങാനുള്ള പരിഗണനയൊന്നും ദിലീപിനു കിട്ടിയേക്കില്ല. മുന്‍കാലങ്ങലളിലേതു പോലെയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും വേണ്ടി വരില്ല. എല്ലാം കാത്തിരുന്നു കാണുകതന്നെ വേണം. 25 വര്‍ഷം കഴിഞ്ഞിട്ടും അഭയ കേസിലും തൃശൂര്‍ മുന്ന കേസിലും വിചാരണ പോലും തുടങ്ങാത്ത സ്ഥിതിയാണ്. രണ്ടും കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളാണ്.നടിയുടെ നഗ്നചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും ഈ കേസില്‍ അറുപത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ദിലീപിനെതിരെ പുതിയ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 10ന് അറസ്റ്റിലായതിന് ശേഷം ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് നടി രമ്യാ നമ്പീശന്റെ വീട്ടിലെ ഫോണിലേക്ക് ദിലീപ് വിളിച്ചത് അടക്കമുള്ള തെളിവുകളാണ് ഇന്ന് പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയത്. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. അന്ന് അര്‍ദ്ധരാത്രിക്ക് ശേഷവും ദിലീപ് പലരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.