കൊച്ചി :ദിലീപിനെ വെള്ളപൂശി അന്വേഷണ സംഘത്തെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന സംഘം പോലീസ് നിരീക്ഷണത്തിൽ . പ്രതിയെ ബോധപൂര്‍വ്വം രക്ഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നു. പോലീസ് നടത്തുന്ന അന്വേഷണത്തിന് തുരങ്കം വയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എറണാകുളം ആസ്ഥാനമായ ഗൂഡസംഘമാണ് ഇതിന്റെ പിന്നിലെന്നാണ് കണ്ടെത്തല്‍. ഇവര്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റി വാസ്തവത്തിന് നിരക്കാത്ത അന്വേഷണത്തെ പുശ്ചിച്ച് തള്ളുന്ന പോസ്റ്റുകളാണ് ഒരേ അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നിലും ദിലീപിന്റെ അടുപ്പക്കാരാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ദിലീപിന് അനുകൂലമായ തരംഗം ഉണ്ടാക്കാനായി പല സിനിമാ താരങ്ങളെക്കൊണ്ടും ഇവര്‍ ദിലീപിന് അനുകൂലമായി പറയിക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനുള്ള പങ്ക് ചൂണ്ടികാണിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്ക് തടയിടാനായി അടുത്തിടെ ദിലീപിന്റെ അടുത്ത അനുയായികളാണ് മുന്നു നാല് പസ്യ വാര്‍ത്താ ഏജന്‍സികളെ പബ്ലിക് റിലേഷന്‍ ജോലി ഏല്‍പ്പിച്ചു.
കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റിയാണ് ഈ വാര്‍ത്താ ഏജന്‍സികള്‍ ദിലീപിന്റെ കാര്യം ഏറ്റെടുത്തത്. ഇതിന്റെ ആദ്യപടിയായി പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വലിയ തുക ഓഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തന്നെ ഇവരുടെ കെണിയില്‍ വീണില്ല. മാത്രമല്ല ഓണ്‍ലൈന്‍ അസോസിയേഷനും വിവിധ മാധ്യമ ഗ്രൂപ്പുകളും ഇതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കാശ് വാങ്ങി കള്ള പ്രചാരണം നടത്താന്‍ ഒരുക്കമല്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.ഈ പരസ്യ ഏജന്‍സികള്‍ക്കെതിരെ പത്ര ദൃശ്യമാധ്യമങ്ങളും രംഗത്തുവരുകയും അവര്‍ ഇതിനെ പറ്റി വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ പരസ്യ ഏജന്‍സികള്‍ വാങ്ങിയ കാശിന് കൂറായി അവരുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അങ്ങനെയാണ് വലിയ ബാനറുകള്‍ ദിലീപിന് അനുകൂലമായി പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഇവര്‍ ശക്തമായ പ്രചാരണം ആരംഭിച്ചു. ദിലീപിന് സിമ്പതി കിട്ടത്തക്ക രീതിയില്‍ വാര്‍ത്തകള്‍ എന്ന് തോന്നിക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്തു. ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകളാണ് ഇതിനായി ഇവര്‍ ഉണ്ടാക്കിയത്. ഈ പ്രൊഫൈല്‍ ഉപയോഗിച്ച് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ എല്ലാ വാര്‍ത്തകള്‍ക്കും താഴെ ദിലീപിന് അനുകൂലമായി സിമ്പതി തോന്നത്തക്കവിധം വീരപരിവേഷമുള്ള കഥകള്‍ പോസ്റ്റു ചെയ്യുകയാണ്. പോലീസിന്റെയും സര്‍ക്കാറിന്റെയും പ്രതിഛായയ്ക്ക് കോട്ടംവരുത്തുന്ന ഇത്തരം മെസേജുകളെ പോലീസും സൈബര്‍ സെല്ലും ഗൗരവകരമായാണ് എടുത്തിരിക്കുന്നത്. അന്വേഷണ സംഘം നടത്തുന്ന കണ്ടെത്തലുകളെ പുശ്ചിച്ചുതള്ളി ദേശദ്രോഹപരമായ പ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് പോലീസ്.